തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട, സ്വര്‍ണമൊളിപ്പിച്ചത്
തിരുവനന്തപുരം:തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഞായറാഴ്ച രാവിലെ ദുബായില്‍ നിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടി.
കമ്പ്യൂട്ടറിന്റെ സിപിയുവിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം എത്തിച്ചത്. മലപ്പുറം സ്വദേശി ഇബ്രാഹിം കുട്ടി എന്നായളുടെ കൈയ്യില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇയാള്‍. നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും അടുത്തയിടെ സ്വര്‍ണം പിടികൂടിയിരുന്നു.

ഒരാഴ്ചയ്ക്ക് മുമ്പും തിരുവനന്തപുരം വിമാന്തതാവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. ഒന്നരക്കിലോ സ്വര്‍ണമാണ് അന്ന് പിടികൂടിയത്. ഈ വര്‍ഷം ആകെ അന്‍പത്തിയാറ് കിലോ ഗ്രാം സ്വര്‍ണം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. കസ്റ്റംസും എയര്‍പോര്‍ട്ട് അധികൃതരും ചേര്‍ന്നാണ് സ്വര്‍ണവേട്ട നടത്തിയത്.












Click it and Unblock the Notifications