വി ഡി സതീശന്റെ ഷൂസിന്റെ വില 3 ലക്ഷം ആണോ? സോഷ്യൽ മീഡിയയിൽ ചർച്ച
സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ധരിച്ച ഷൂവാണ്. ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്നു എ ഐ സി സി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഫോട്ടോസ് പങ്കുവെച്ചപ്പോഴാണ് സോഷ്യൽ മീഡിയയുടെ കണ്ണിൽ സതീശന്റെ ഷൂസ് പെട്ടത്. ' ക്ലൗഡ്ടിൽറ്റിന്റെ' വിലയേറിയ ഷൂസാണ് വി ഡി സതീശൻ ധരിച്ചത് എന്നാണ് ചിലർ പറയുന്നത്.
ചിലർ ഓൺലൈനിൽ കയറി ഷൂവിന്റെ വില തപ്പി. മൂന്ന് ലക്ഷം ആണ് ഈ ഷൂസിന്റെ വിലയെന്ന് പറയുന്നവരും ഉണ്ട്. നിരവധി പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. 70000 രൂപ ശമ്പളം വാങ്ങുന്ന സതീശൻ സമ്മേളനത്തിൽ പങ്കെടുക്കാൻ 3 ലക്ഷത്തിന്റെ ഷൂ ആണോ എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ സതീശൻ ധരിച്ച ഷൂസിന്റെ വില 3 ലക്ഷം അല്ല എന്നാണ് റിപ്പോർട്ട്. 9529 രൂപയാണ് വി ഡി സതീശന്റെ ഷൂസിന്റെ യഥാർത്ഥ വില എന്നും ഓൺ റണ്ണിംഗ് ക്ലൗഡ്ടിൽറ്റ് ബ്ലാക്ക് ഐവറി' ഷൂസാണ് സതീശൻ ധരിച്ചതെന്നുമാണ് വിവരം.

നേരത്തെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ ബാഗും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഡൽഹിയിലേക്ക് പോയപ്പോൾ വീണ ജോർജ് ധരിച്ചിരുന്ന കറുത്ത ബാഗിന്റെ സ്ട്രാപ്പിൽ എംപോറിയോ അർമാനി എന്നെഴുതിയത് കണ്ടതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നത്. ലോകത്തിലെ ഏറ്റവും വില കൂടിയ ലേഡീസ് ബാഗുകളിൽ ഒന്നാണ് എംപോറിയോ അർമാനി.












Click it and Unblock the Notifications