ഐസിസില്‍ ചേര്‍ന്നത് രണ്ടല്ല... മൂന്ന് മലയാളികള്‍
തിരുവനന്തപുരം: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസില്‍ മൂന്ന് മലയാളികള്‍ അംഗങ്ങളായതായി റിപ്പോര്‍ട്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചു നിര്‍ത്തുന്ന ഗള്‍ഫില്‍ നിന്നാണ് ഇവര്‍ ഐസിസില്‍ ചേര്‍ന്നിരിയ്ക്കുന്നത് എന്നാണ് വിവരം.
മൂന്ന് മലയാളികള്‍ ഐസിസില്‍ ചേര്‍ന്നതായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് പേരും ഇപ്പോള്‍ സിറിയയിലുണ്ടെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ആരൊക്കെയാണ് ഇവര്‍?

രണ്ട് പേര്‍
ഐസിസില്‍ പുതിയതായി രണ്ട് മലയാളികള്‍ അംഗങ്ങളായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒരാള്‍ മുമ്പേ തന്നെ
ആറ് മാസം മുമ്പ് മറ്റൊരു മലയാളി ഐസിസില്‍ ചേര്‍ന്നതായി വിവരം ലഭിച്ചിരുന്നു.

ഗള്‍ഫ് വഴി
ഐസിസില്‍ ചേര്‍ന്ന മൂന്ന് പേരും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.

പേര് വിവരങ്ങള്‍
കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും രഹസ്യാന്വേഷണ ഏജന്‍സി ഇവരുടെ പേരും മറ്റ് വിവരങ്ങളും പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.

ഇന്റര്‍നെറ്റ് വഴി
സോഷ്യല്‍ മീഡിയ വഴിയാണ് ഐസിസ് പല രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

മെഡിക്കല്‍ മേഖല
കേരളത്തില്‍ നിന്ന് മെഡിക്കല്‍ മേഖലയിലുളളവരെ ലക്ഷ്യമിട്ടാണ് ഐസിസ് റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

ഐസിസ് ബ്ലോഗ്
ഐസിസിനെ പിന്തുണയ്ക്കുന്ന ബ്ലോഗിന് പിന്നില്‍ ഒരു മലയാളിയാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications