കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് തമിഴ്നാട്ടുകാർ; ഒരു സ്ത്രീ ഉൾപ്പെടെ 3 മാവോയിസ്റ്റുകൾ

Google Oneindia Malayalam News

പാലക്കാട്: അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശികളായ കാർത്തിക്, സുരേഷ്, ശ്രീമതി എന്നിവരാണ് വെടിയേറ്റ് മരിച്ചത്. അഗളി താവളം- ഊട്ടി റോഡിൽ മഞ്ചക്കണ്ടി വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രണ്ട് മാവോയിസ്റ്റുകൾ രക്ഷപെട്ടതായാണ് സൂചന. ഏകെ 47 തോക്കും ഭക്ഷ്യവസ്തുക്കളും കണ്ടെടുത്തു.

അബൂബക്കര്‍ അല്‍ ബഗ്ദാദിയെ കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചത് അടുത്ത സഹായിയില്‍ നിന്ന്അബൂബക്കര്‍ അല്‍ ബഗ്ദാദിയെ കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചത് അടുത്ത സഹായിയില്‍ നിന്ന്

ഏഴംഗ മാവോയിസ്റ്റ് സംഘമാണ് പോലീസുമായി ഏറ്റുമുട്ടിയത്. മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനിദളത്തിൽ ഉൾപ്പെട്ട മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെ തുടർന്നാണ് തണ്ടർ ബോൾട്ട് സംഘം തിങ്കളാഴ്ച തിരച്ചിൽ നടത്തിയത്. തിരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

maoist

ചൊവ്വാഴ്ച രാവിലെ ഒൻപതിന് ഒറ്റപ്പാലം സബ് കളക്ടറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹങ്ങൾ കാട്ടിനുപുറത്ത് എത്തിക്കും. അടുത്ത സമയത്തായി തണ്ടർ ബോൾട്ടുമായി മാവോയിസ്റ്റുകൾ നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ തന്നെ മാവോയിസ്റ്റുകളുടെ ആക്രമണം സംസ്ഥാനത്ത് ഉണ്ടാവുമെന്ന് വിവിധ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തണ്ടര്‍ബോള്‍ട്ടിനെ മാവോവാദി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചതും ഇതിനായിരുന്നു.

English summary
3 Maoist shot dead in Palakkad Agali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X