Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നത്തെ മൂന്ന് ഹോട്ട്‌സ്‌പോട്ടുകള്‍ അറിയാം; പരിശോധിച്ചത് 34000ത്തില്‍ താഴെ സാമ്പിളുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പരിശോധിച്ച സാമ്പിളുകള്‍ 34000ത്തില്‍ താഴെ. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും കുറവാണ്. 3300ഓളം പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് പുതിയ 3 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ താമരക്കുളം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (11), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 448 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. 23 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2441 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2859 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 514, കോഴിക്കോട് 362, തൃശൂര്‍ 295, കൊല്ലം 287, ആലപ്പുഴ 277, എറണാകുളം 203, തിരുവനന്തപുരം 179, കോട്ടയം 199, പാലക്കാട് 93, കണ്ണൂര്‍ 117, ഇടുക്കി 137, പത്തനംതിട്ട 99, വയനാട് 58, കാസര്‍ഗോഡ് 39 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4705 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 59,467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,77,616 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,887 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1353 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+