Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ കുറയുന്നു; 6 പ്രദേശങ്ങളെ കൂടി ഒഴിവാക്കി, ചികില്‍സയില്‍ 61000 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5400ഓളം പേര്‍ക്ക് കൊറോണ രോഗം. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മടപ്പള്ളി (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 7, 17 ), ഭരണങ്ങാനം (10), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 501 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

കേരളത്തില്‍ ഇന്ന് 5375 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2270 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 849, തൃശൂര്‍ 610, കോട്ടയം 581, കോഴിക്കോട് 484, എറണാകുളം 333, തിരുവനന്തപുരം 241, കൊല്ലം 343, പാലക്കാട് 190, പത്തനംതിട്ട 192, ആലപ്പുഴ 271, കണ്ണൂര്‍ 186, ഇടുക്കി 103, വയനാട് 137, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം 4 വീതം, കണ്ണൂര്‍ 6, പാലക്കാട്, വയനാട് 3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6151 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 61,092 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,44,864 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,611 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1494 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+