കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്ന് നീക്കി; ഇന്ന് അഡ്മിറ്റ് ചെയ്തത് 1853 പേരെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6500ഓളം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. കഴിഞ്ഞ ദിവസം 1000ത്തിലധികം രോഗം റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയില്‍ ഇന്ന് 664 പേര്‍ക്ക് രോഗം ബാധിച്ചു എന്നാണ് കണക്ക്. ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അകാലംകുന്ന് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 3), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 1, 10), കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ (സബ് വാര്‍ഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 546 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

നിങ്ങളും ഞങ്ങളും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്; ബിജെപിക്കെതിരെ തുറന്നടിച്ച് ഒവൈസിനിങ്ങളും ഞങ്ങളും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്; ബിജെപിക്കെതിരെ തുറന്നടിച്ച് ഒവൈസി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 461, കൊല്ലം 175, പത്തനംതിട്ട 170, ആലപ്പുഴ 899, കോട്ടയം 436, ഇടുക്കി 181, എറണാകുളം 750, തൃശൂര്‍ 631, പാലക്കാട് 349, മലപ്പുറം 588, കോഴിക്കോട് 678, വയനാട് 71, കണ്ണൂര്‍ 320, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,106 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,11,008 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,676 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1853 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
3 more places designated as hotspot in Kerala today; total 546
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X