കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോള്‍വോ ബസില്‍ ഇരുതല മൂരിയെ കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇരുതലമൂരി പാമ്പിനെ വില്പനയ്ക്ക് കൊണ്ടുപോകുന്നതിനിടെ മൂന്നുപേരെ വനപാലകര്‍ പിടികൂടി. കൊല്ലം സ്വദേശികളായ സതീശന്‍പിള്ള (40), അശോക് കുമാര്‍ (27), സോമേഷ് (24) എന്നിവരെയാണ് പിടികൂടിയത്. ചെന്നൈയില്‍നിന്ന് കായംകുളത്തേക്ക് വോള്‍വോ ബസില്‍ പോകുന്നതിനിടെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം ഇന്നലെ രാവിലെ 6.30നാണ് ഇവരെ പിടികൂടിയത്.

snake

പിടികൂടിയ ഇരുതല പാമ്പുമായി പ്രതികള്‍.

ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നും 14 ലക്ഷം കൊടുത്ത് കൊണ്ടുവന്നിരുന്ന പാമ്പിനെ 60 ലക്ഷം രൂപയ്ക്ക് കായംകുളത്ത് മറിച്ച് വില്‍ക്കുന്നതിനായിരുന്നു തീരുമാനം. ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ജി. പ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തവെയാണ് പ്രതികള്‍ വലയിലായത്. തിന ധാന്യങ്ങള്‍ നിറച്ച ട്രാവലിങ് ബാഗിലാണ് പാമ്പിനെ ഇട്ടിരുന്നത്. പാമ്പിനു 135 സെന്റീമീറ്റര്‍ നീളവും മൂന്ന് കിലോയോളം തൂക്കവും ഉണ്ടെന്ന് വനപാലകര്‍ അറിയിച്ചു.

snake

ഇരുതല പാമ്പ്.

പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം തുടരന്വേഷണത്തിനായി പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ക്ക് കൈമാറി. സതീശന്‍ കൊലപാതക കേസിലെ പ്രതിയാണെന്ന് വനപാലകര്‍ അറിയിച്ചു. തൃശൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് ആര്‍.എഫ്.ഒ. എം.കെ. സുര്‍ജിത്ത്, എസ്.എഫ്.ഒമാരായ പി.ഡി. രതീഷ്, കെ.പി. ശ്രീജിത്ത്, ബി.എഫ്.ഒമാരായ ടി.എം. ഷിറാസ്, ഇ.പി. പ്രതീഷ്, വി.പി. പ്രജീഷ്, ടി.യു. രാജ്കുമാര്‍, കെ.വി. ജിതേഷ് ലാല്‍, സി.പി. സജീവ്കുമാര്‍, വി.വി. ജിഷു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

English summary
3 people arrested for shifting snake in volvo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X