തിരുവനന്തപുരത്ത് 3 വിദ്യാർഥികൾ മുങ്ങിമരിച്ചു: അപകടം വെള്ളായണി കായലില്‍
തിരുവനന്തപുരം:തിരുവനന്തപുരത്ത് 3 വിദ്യാർഥികൾ മുങ്ങിമരിച്ചു. വെള്ളായണി കായലിലാണ് ദാരുണമായ അപകടമുണ്ടായത്. കായലിലെ വവ്വാമൂലയിൽ കുളിക്കാനിറങ്ങിയ മുകുന്ദനുണ്ണി (19), ഫെർഡ് (19), ലിബിനോൺ (20) എന്നിവരാണു മരിച്ചത്. മൂന്ന് പേരും വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലെ വിദ്യാർഥികളാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.

നാലംഗ സംഘമായിരുന്നു കാലയില്‍ കുളിക്കാനെത്തിയത്. ഇതില്‍ അപകടത്തില്‍പ്പെട്ട മൂന്നുപേരാണ് കുളിക്കാനിറങ്ങയിത്. ഒരാള്‍ കരയില്‍ തന്നെ നില്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ഒഴുക്കില്‍പ്പെട്ടെന്ന് മനലസ്സിലാക്കിയ കരയിലുണ്ടായിരുന്ന നാലാമത്തെയാളാണ് പരിസരവാസികളെ വിളിച്ചുകൂട്ടിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുകയായിരുന്നു. മൂന്നുപേരെയും ഉടൻ തന്നെ കരയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്‍മോർട്ടത്തിനായി മാറ്റും. കായലിൽനിന്നും മണ്ണെടുത്തതിനെ തുടർന്ന് ഇവിടെ വലിയ ആഴം രൂപപ്പെട്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. ചതുപ്പിൽ പെട്ടപ്പോൾ തന്നെ മൂവരും ചളിയിൽ പുതഞ്ഞിരിക്കാമെന്നാണ് നിഗമനം.












Click it and Unblock the Notifications