കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് വയസ്സുകാരി അഞ്ജന ഇനിയും ജീവിയ്ക്കും... കണ്ണിലും കരളിലും

Google Oneindia Malayalam News

തിരുവനന്തപുരം: മൂന്ന് വയസ്സുകാരിയായ മകളെ നഷ്ടപ്പെടുമ്പോള്‍ ആ അച്ഛനും അമ്മയും എത്രയേറെ വേദന തിന്നിട്ടുണ്ടാകും. പക്ഷേ അവര്‍ സാധാരണ മാതാപിതാക്കളായിരുന്നില്ല. തങ്ങളുടെ മകള്‍ ഇനിയും മറ്റുള്ളവരിലൂടെ ജീവിയ്ക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. അതേ, അവള്‍ ഇനിയും ജീവിയ്ക്കും- കണ്ണിലും കരളിലും.

Anjana

തിരുവനന്തപുരം കരകുളം സ്വദേശിയായ അജിത്തിന്റെ മകള്‍ അഞ്ജന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി. അഞ്ജനയുടെ വൃക്കകളും കരളും അഞ്ച് വയസ്സുകാരനായ അനില്‍ രാജിന് പുതുജീവനേകും. കണ്ണുകള്‍ രണ്ട് പേര്‍ക്ക് വെളിച്ചമേകും...

Anjana 1

വീട്ടില്‍ കളിച്ചുകൊണ്ടിരിയ്‌ക്കെയാണ് ജൂലായ് 30 ന് അഞ്ജന ബോധരഹിതയായി വീണത്. ഉടന്‍ തന്നെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. മസ്തിഷ്‌കാര്‍ബുദമായിരുന്നു ആവള്‍ക്ക്. ഓഗസ്റ്റ് 1 ശനിയാഴ്ച രാത്രിയോടെ മസ്തിഷ്‌ക മരണം സംഭവിച്ചു.

മകള്‍ തങ്ങളുടെ ജീവിതത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി പോവുകയാണെന്നറിഞ്ഞതോടെ അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അജിത്തും ഭാര്യയും തയ്യാറാവുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത അനില്‍ രാജ് എന്ന അഞ്ജുവയസ്സുകാരന് കരളും വൃക്കളും നല്‍കാന്‍ തീരുമാനിച്ചു. കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനില്‍. ശനിയാഴ്ച രാത്രിയോടെ തന്നെ അവയവങ്ങള്‍ പുറത്തെടുത്തു. ഞായറാഴ്ച അനില്‍ രാജിന് അവയവമാറ്റ ശസ്ത്രക്രിയയും നടത്തി.

English summary
A three-year-old girl has become the youngest donor in the state. Anjana, a three year old from Thiruvananthapuram, who was admitted to SAT Hospital since Thursday was declared brain dead on Saturday night, donated her liver, two kidneys and corneas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X