കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ല്യുമ്മയോടൊപ്പം കുളിക്കാന്‍ പോയ മൂന്ന് വയസ്സുകാരന്‍ മലപ്പുറത്ത് ബൈക്കിടിച്ച് മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: വല്ല്യുമ്മയോടൊപ്പം കുളിക്കാന്‍ പോകവെ മൂന്ന് വയസ്സുകാരന്‍ ബൈക്കിടിച്ച് മരിച്ചു. പുള്ളിപ്പാടം വില്ലേജ് അസിസ്റ്റന്റും മൈലാടി സ്വദേശിയുമായ കൊടിക്കാരന്‍ സാജിദിന്റെ മകന്‍ സബീഹ് (മൂന്ന്) ആണ് മരിച്ചത്.

sabeen


ഇന്നലെ രാവിലെ 9.30 ഓടെ വല്ല്യുമ്മയോടൊപ്പം കുളിക്കാന്‍ പോകുന്നതിനിടെ റോഡ് മുറിച്ച് കടക്കവെ എതിരെ വന്ന ബൈക്ക് സബീഹിനെ ഇടിക്കുകയായിരുന്നു. മൈലാടിപ്പൊട്ടി സ്വദേശിയും പോലീസുകാരനുമായ ഗോപാലന്‍ ഓടിച്ച ബൈക്കാണ് അപകടത്തിനിടയാക്കിയത്.

ഒരു തുള്ളൽ രംഗം പോലെ അവസാനം! കലാമണ്ഡലം ഗീതാനന്ദന്റെ അന്ത്യ നിമിഷങ്ങൾ.. വീഡിയോഒരു തുള്ളൽ രംഗം പോലെ അവസാനം! കലാമണ്ഡലം ഗീതാനന്ദന്റെ അന്ത്യ നിമിഷങ്ങൾ.. വീഡിയോ

ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നൂറ് കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ മൈലാടിജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു. മാതാവ്: സലീന(മഞ്ചേരി കോടതി ജീവനക്കാരി). സഹോദരങ്ങള്‍: ഷിബില്‍, ഷബീന്‍.

English summary
3 year old died in bike accident in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X