വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മൂന്നു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു
എറണാകുളം സ്വദേശികളായ മൂന്നു യുവാക്കളാണ് ആലപ്പുഴയിലെ അരൂരില്‍ തീവണ്ടി തട്ടി മരിച്ചത്.
ആലപ്പുഴ : ആലപ്പുഴയില്‍ മൂന്നുപേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ജിതിന്‍ വര്‍ഗീസ്, ലിബിന്‍ ജോസ്, നീലന്‍ എന്നിവരാണ് മരിച്ചത്. റെയില്‍വെ ട്രാക്കിന് സമീപത്തുള്ള വീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ഇവര്‍ ആലപ്പുഴയില്‍ എത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലം-എറണാകുളം മെമു ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ട്രെയിന്‍ വളവു തിരിഞ്ഞ് വരുന്നത് പാളത്തിന് അകത്ത് നില്‍ക്കുകയായിരുന്ന മൂവരും കണ്ടില്ലെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

മൂന്ന് പേരുടെയും മൃതദേഹം പാളത്തിന് പുറത്താണ് കിടന്നിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications