കൊച്ചി ജനമൈത്രി സ്റ്റേഷനില്‍ മൂന്ന് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം
കൊച്ചി: കൊച്ചിയില്‍ യുവാക്കളെ തല്ലിച്ചതച്ച് ജനമൈത്രി പൊലീസിന്റെ ക്രൂരത വീണ്ടും. നോര്‍ത്ത് ജനമൈത്രി പൊലീസ് സ്റ്റേഷനിലാണ് മൂന്ന് യുവാക്കള്‍ക്ക് അതിക്രൂരമായ മര്‍ദ്ദനമേറ്റത്. പൊലീസിന്റെ മൂന്നാം മുറയ്ക്ക് ഇരയായ യുവാക്കള്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് യുവാക്കള്‍ പൊലീസിന്റെ ക്രൂര പീഡനത്തിന് ഇരയായത്. ഞായറാഴ്ച വൈകിട്ട് കലൂര്‍ ലിസി ജംഗ്ഷനിലെ ബാര്‍ബര്‍ ഷോപ്പില്‍ നില്‍ക്കുകയായിരുന്ന യുവാക്കളെ കാരണം കൂടാതെ കസ്റ്റഡിയിലെടുത്തുവെന്നാണ് ആരോപണം. ഇവരെ രണ്ട് മണിയ്ക്കൂറോളം പൊലീസ് മര്‍ദ്ദിച്ചു.

പൊതുസ്ഥലത്ത് അക്രമം നടത്തി എന്ന കാരണത്തിന് ഐപിസി 160ാം വകുപ്പ് പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിലെ ഒരു മുറിയില്‍ കൊണ്ടുപോയി പാറക്കഷ്ണം ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് യുവാക്കള്‍ പറയുന്നത്. ഇവരെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ ബന്ധുവിനെയും പൊലീസ് മര്‍ദ്ദിച്ചു.
സാധാരണക്കാര്‍ക്ക് പൊലീസിനോടുള്ള ഭയം അകറ്റുന്നതിന് വേണ്ടിയാണ് എട്ട് വര്‍ഷം മുമ്പ് ഇടതുസര്‍ക്കാര്‍ ജനമൈത്രി പൊലീസ് സ്റ്റേഷനുകള്‍ രൂപീകരിച്ചത്. ഇത്തരം ജനമൈത്രി സ്റ്റേഷനുകളില്‍ തന്നെയാണ് ക്രൂരമായ മര്‍ദ്ദനം പലര്‍ക്കും ഏറ്റുവാങ്ങേണ്ടി വരുന്നതും.












Click it and Unblock the Notifications