Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്കക അകലാതെ പാലക്കാട്; ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 30 പേർക്ക്

പാലക്കാട്; ജില്ലയിൽ ഇന്ന് ഒരു മലപ്പുറം സ്വദേശി ഉൾപ്പെടെ 30 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കുവൈത്ത്, ചെന്നൈ, ഗുജറാത്ത്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, മാലിദ്വീപ്, കർണാടക, കോയമ്പത്തൂർഎന്നിവിടങ്ങളിൽ നിന്ന് എത്തിയ വർക്കും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേർക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

മെയ് 23 ന് രോഗം സ്ഥിരീകരിച്ച കാഞ്ചിപുരത്ത് നിന്നെത്തിയ ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ അമ്മയ്ക്ക്(64) സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ മെയ് 22 ന് രോഗബാധ സ്ഥിരീകരിച്ച ഏഴ് മാസം പ്രായമുള്ള കുഞ്ഞിൻ്റെ കോവിഡ് ബാധിതനായ അച്ഛൻ്റെ അച്ഛനും (ചാലിശ്ശേരി സ്വദേശി 55) സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്.

corona34-1588

കഴിഞ്ഞദിവസം മുതലമട സ്വദേശി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ നിലവിൽ പാലക്കാട് ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും ഉൾപ്പെടെ 82 പേരായി.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാലക്കാട് ആലത്തൂർ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ്.നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ കുറച്ചുപേരെ ചികിത്സയ്ക്കായി മാങ്ങോട് ഉള്ള കോവിഡ്‌ കെയർ സെൻററിലേക്ക് മാറ്റുമെന്ന് ആണ് നിലവിൽ ലഭിച്ചിട്ടുള്ള വിവരം.

ജില്ലയില്‍ നിലവില്‍ 8362 പേര്‍ വീടുകളിലും 8 പേർ ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8448 പേര്‍ നിരീക്ഷണത്തിലുണ്ട്.ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിഎംഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+