50 പേർക്ക് മാത്രം അനുമതി, ലൊക്കേഷനിൽ നിന്ന് പുറത്ത് പോകരുത്, ഷൂട്ടിംഗ് മാർഗരേഖ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഷൂട്ടിംഗിന് മാര്‍ഗരേഖ പുറത്തിറക്കി സിനിമാ സംഘടനകള്‍. മുപ്പത് ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖയാണ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് നാളെ മുതല്‍ സിനിമാ ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് സിനിമാ സംഘടനകളുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഷൂട്ടിംഗ് മാര്‍ഗരേഖ തയ്യാറാക്കിയത്.
പരമാവധി അന്‍പത് പേര്‍ക്ക് മാത്രമാണ് സിനിമാ ചിത്രീകരണത്തില്‍ പങ്കെടുക്കാനാവുക. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് കൊണ്ട് വേണം ചിത്രീകരണങ്ങള്‍ നടത്താന്‍. ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ 48 മണിക്കൂര്‍ മുന്‍പുളള കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. അതല്ലെങ്കില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. ഇവ ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മെയില്‍ ആയി അയക്കണം.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍
സംസ്ഥാനത്ത് ഷൂട്ടിംഗ് നടത്തുന്ന എല്ലാ സിനിമകള്‍ക്കും ഒടിടിയിലേക്ക് അടക്കമുളള മറ്റ് ചിത്രീകരണങ്ങള്‍ക്കും ഈ മാര്‍ഗരേഖ ബാധകമാണ്. ഷൂട്ടിംഗ് നടത്തുന്ന ലൊക്കേഷന്‍ വിശദാംശങ്ങളും സിനിമാ സംഘടനകളെ അറിയിച്ചിരിക്കണം. സിനിമാ ലൊക്കേഷനില്‍ സന്ദര്‍ശകരെ അനുവദിക്കരുത്. ലൊക്കേഷനില്‍ എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. ദിവസവും രാവിലെ ലൊക്കേഷനിലുളളവരുടെ ശരീര ഊഷ്മാവ് പരിശോധിക്കാനുളള സംവിധാനം ഏര്‍പ്പെടുത്തണം. അത് കൂടാതെ സിനിമാ പ്രവര്‍ത്തകര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നോ ലൊക്കേഷനില്‍ നിന്നോ ഷൂട്ടിംഗ് തീരുന്നത് വരെ പുറത്ത് പോകാനും പാടുളളതല്ല.
കേരളത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകണം എന്നത് ഏറെ നാളുകളായി സിനിമാ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യമായിരുന്നു. സീരിയലുകൾക്ക് ഇൻഡോർ ഷൂട്ടിംഗിന് അനുമതി നൽകിയിരുന്നുവെങ്കിലും സിിനിമാ മേഖലയെ പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ബ്രോ ഡാഡി അടക്കമുളള ഏഴോളം സിനിമകൾ ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റിയിരുന്നു. കേരളത്തിൽ ഇളവ് അനുവദിച്ചതോടെ സിനിമാ ചിത്രീകരണം വീണ്ടും സംസ്ഥാനത്തേക്ക് തന്നെ തിരിച്ച് വരികയാണ്.
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications