കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ വന്‍ സ്വര്‍ണ വേട്ട; പിടിച്ചെടുത്തത് കോഴിക്കോട്ടേക്ക് കൊണ്ടു വന്ന സ്വര്‍ണം

വയനാട്ടില്‍ വന്‍ സ്വര്‍ണ വേട്ട; പിടിച്ചെടുത്തത് കോഴിക്കോട്ടേക്ക് കൊണ്ടു വന്ന സ്വര്‍ണം

  • By Gowthamy
Google Oneindia Malayalam News

തോല്‍പ്പെട്ടി: വയനാട്ടിലെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വന്‍ സ്വര്‍ണ വേട്ട. സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ പത്ത് കോടി രൂപ വിലവരുമെന്നാണ് എക്‌സൈസ് അറിയിച്ചത്. കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു സ്വര്‍ണം. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവര്‍ കര്‍ണാടക സ്വദേശികളാണ്. ബെംഗളൂരു-പെരിന്തല്‍മണ്ണ സ്വകാര്യ ലക്ഷ്വറി ബസില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ആറു പേരും ഒന്നിച്ചാണ് ടിക്കറ്റ് എടുത്തിരുന്നത്.

ഇന്ത്യ ഓസ്‌ട്രേലിയ ടി20; രണ്ടാം ഏകദിനം പുതിയ സ്റ്റേഡിയത്തില്‍; പിച്ച് ആരെ തുണയ്ക്കും?

https://malayalam.oneindia.com/news/sports/cricket/india-australia-barsapara-curator-183246.html

കാലിഫോര്‍ണിയയില്‍ കാട്ടുതീ, 10 മരണം, പ്രദേശത്ത് അടിയന്തിരാവസ്ഥ
സമാനമായ രീതിയില്‍ ഇവര്‍ നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.

സംഭവത്തെ തുടര്‍ന്ന് കര്‍ണാടകത്തില്‍ നിന്ന് വരുന്ന മറ്റ് വാഹനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇതാദ്യമായാണ് ഇത്രയും വലിയ സ്വര്‍ണ വേട്ട നടക്കുന്നതെന്നാണ് എക്‌സൈസ് പറയുന്നത്. കൂടുല്‍ വിവരങ്ങളൊന്നും എക്‌സൈസ് പുറത്തുവിട്ടിട്ടില്ല. വിശദമായ ചോദ്യം ചെയ്യല്‍ തന്നെ വേണ്ടിവരുമെന്നാണ് സൂചന.

English summary
30 kg gold recovery from wayanadu check post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X