കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 വര്‍ഷമായി യുഎഇയിലെ വീട്ടില്‍ ഒളിവു ജീവിതം, പട്ടിണി; മലയാളി കുടുംബത്തിന് ഒടുവില്‍ സഹായം

  • By Desk
Google Oneindia Malayalam News

ജിദ്ദ: മുപ്പത് വര്‍ഷമായി ദുബായില്‍ ഒളിവു ജീവിതം നയിക്കുന്ന മലയാളി കുടുംബത്തിന് ഒടുവില്‍ സഹായം. മതിയായ പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതിരുന്നതിനാല്‍ മുപ്പത് വര്‍ഷമായി യുഎഇയില്‍ നരകയാതന അനുഭവിക്കുന്ന മധുസൂധനന്റെ കുടുംബത്തിനാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായ വാഗ്ദാനം ലഭിച്ചത്.

അനേകം ഇന്ത്യക്കാരും മധുസൂധനനും കുടുംബത്തിനും ജോലി വാഗ്ദാനം ചെയ്തും മറ്റു സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച്ച കുടുംബം താമസിക്കുന്നു ഒറ്റമുറി വിട്ടീല്‍ എത്തിയായിരുന്നു ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സഹായ വാഗ്ദാനം നടത്തിയത്.

മധുസൂദനനും കുടുംബവും

മധുസൂദനനും കുടുംബവും

മധുസൂദനനും കുടുംബവും ദുരിതമനുഭവിക്കുന്ന വിവരം ഖലീജ് ടൈംസായിരുന്നു പുറത്ത് വിട്ടത്. മതിയായ യാത്രാരേഖകളും കുടിയേറ്റ രേഖകളും ഇല്ലാത്തതിനാലായിരുന്നു മധുസൂദനന് ദുരിത ജീവിതം നയിക്കേണ്ടി വന്നത്. രേഖകളില്ലാത്തതിനാല്‍ യുഎഇ അധികൃതരുടെ പുറത്താക്കല്‍ ഭയന്നാണ് രണ്ടുമുറി വീട്ടില്‍ മധുസൂദനനും കുടുംബവും ഒളിവ് ജീവിതം നയിച്ചത്.

ഒളിവുജീവിതം

ഒളിവുജീവിതം

മധുസൂധനനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ രോഹിണിയും മക്കളും ഒളിവുജീവിതം നയിക്കേണ്ടി വന്നു. ഒളിവുജീവിതത്തിലായതിനാല്‍ മക്കളായ അശ്വതി, സംഗീത,ഗൗരി,മിഥുന്‍ എന്നിവര്‍ക്ക് മതിയായ വിദ്യാഭ്യാസം നല്‍കാന്‍ തന്നെ ഇവര്‍ക്ക് കഴിഞ്ഞില്ല.

പാസ്‌പോര്‍ട്ട്

പാസ്‌പോര്‍ട്ട്

അഞ്ചില്‍ നാല് മക്കള്‍ക്കും പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും അതിന്റെ കാലാവധി 2012 ല്‍ അവസാനിച്ചു. മധുസൂദനന്റേയും ഭാര്യയുടേയും പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചിട്ടില്ല. മക്കളില്‍ ആര്‍ക്കും തന്നെ ജോലിയും ഇല്ലാത്തതിനാല്‍ കുടുംബത്തിന്റെ ചുമതല തീര്‍ത്തും മദുസൂധനന്റെ ചുമലിലാണ്.

യുഎഇയില്‍ എത്തുന്നത്

യുഎഇയില്‍ എത്തുന്നത്

ദിവസങ്ങളോളം ഒരു പാക്കറ്റ് കുബൂസ് മാത്രം കഴിച്ചായിരുന്നു കുടംബം കഴിഞ്ഞു പോന്നിരുന്നത്. പലപ്പോഴും കുടുംബം മുഴുപ്പട്ടിണിയായിരുന്നു. 1979 ല്‍ ആയിരുന്നു മധുസൂധനന്‍ യുഎഇയില്‍ എത്തുന്നത്. 1988 ലാണ് ശ്രീലങ്കന്‍ സ്വദേശിയായ രോഹിണിയെ മധുസൂദനന്‍ വിവാഹം കഴിച്ചത്.. 89 ല്‍ മക്കള്‍ ജനിക്കുന്നതിന് മുമ്പ് മധുസൂദനന്റെ ജോലി നഷ്ടപ്പെട്ടു. റസിഡന്‍സ് വിസ കിട്ടിയതിനാലായിരുന്നു മറ്റൊരു ജോലി കണ്ടെത്താനായത്.

മക്കള്‍ക്കും പാസ്പോർട്ടില്ല

മക്കള്‍ക്കും പാസ്പോർട്ടില്ല

ഈ സമയത്ത് തന്നെ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്നു രോഹിണിയുടെ ജോലി നഷ്ടപ്പെട്ടു. മതാവ് അനധികൃത കുടിയേറ്റക്കാരിയായതിനാല്‍ മക്കള്‍ക്ക് ആര്‍ക്കും തന്നെ പ്രസവ സമയത്ത് പാസ്‌പോര്‍ട്ട് ലഭിച്ചതുമില്ല. പിന്നീട് ചില സാമൂഹിക സംഘടനകളുടെ ഇടപെടലിന്റെ ഭാഗമായണ് ഇളയമകനൊഴികെ ഉള്ളവര്‍ക്ക് പാസ്‌പ്പോര്‍ട്ട് ഉണ്ടാക്കാന്‍ കഴിഞ്ഞത്.

ശബളം

ശബളം

1998 മുതല്‍ 2017 വരെ ഷാര്‍ജയിലെ ഹെവി വെഹിക്കിള്‍ ഓപ്പറേറ്ററായി ജോലിചെയ്യുന്ന മധുസൂദനന് 4000 ദിര്‍ഹമായിരുന്നു ശബളം. അത് കുടുംബത്തിന്റെ ഭക്ഷണകാര്യത്തിന് പോലും തികഞ്ഞിരുന്നില്ല. കഴിഞ്ഞ എട്ടുമാസമായി വാടകപോലും കൊടുത്തിട്ടില്ലെന്നും കുടിയിറക്കല്‍ ഭീഷണി നേരിടുകയാണെന്നും മദുസൂധനന്‍ പറയുന്നു

English summary
30 yrs kerala man and family lived illegally uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X