കൊച്ചി:300 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി
കൊച്ചി: കലൂര്‍ മാര്‍ക്കററില്‍ നിന്നും 300 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. വന്‍കിട ഹോട്ടലുകളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നും ബാക്കി വന്ന കോഴിയിറച്ചിയാണ് കലൂര്‍ മാര്‍ക്കറ്റിലെത്തിച്ച് വിറ്റത്. ഇത്തരത്തില്‍ വിറ്റിരുന്ന രണ്ട് മസത്തോളം പഴക്കമുള്ള കോഴിയിറച്ചിയാണ് ഷാഡോ പൊലീസും ഭക്ഷ്യ സുരക്ഷാ അധികൃതരും ചേര്‍ന്ന് പിടികൂടിയത്.
മാര്‍ക്കറ്റില്‍ പഴകിയ കോഴിയിറച്ചി വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പൊലീസും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തിയത്. സംഭവതത്തില്‍ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വന്‍കിട ഹോട്ടലുകളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നും ബാക്കിവന്ന കോഴിയിറച്ചി മാര്‍ക്കറ്റില്‍ എത്തിച്ചിരുന്നു. അതിന് ശേഷം എറണാകുളത്തെ ഒട്ടേറെ തട്ടുകടകളിലേയ്ക്കും ബേക്കറി നിര്‍മ്മാണത്തിനും ഈ പഴകിയ ഇറച്ചി എത്തിയ്ക്കുകയായിരുന്നു പതിവ്. കുറേ നാളുകളായി ഇത്തരത്തില്‍ പഴകിയ ഇറച്ചി കലൂര്‍ മാര്‍ക്കറ്റില്‍ വിറ്റിരുന്നു.












Click it and Unblock the Notifications