രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3000 ജന്‍ ഔഷധി സ്റ്റോറുകള്‍
കൊച്ചി: രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3000 ജന്‍ ഔഷധി സ്റ്റോറുകള്‍ ആരംഭിക്കും. സാധാരണ ജനങ്ങള്‍ക്ക് മരുന്നുകള്‍ വില കുറവില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ഔഷധി പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
ജന്‍ ഔഷധി എന്ന പദ്ധതിയിലൂടെ രണ്ടു മാസത്തിനുള്ളില്‍ 425 തരം മരുന്നുകളാണ് ഔഷധി സ്റ്റോറുകള്‍ വഴി വിവിധ സംസ്ഥാനങ്ങളില്‍ വിറ്റഴിച്ചത്. വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ 3000 ഔഷധി സ്റ്റോറുകള്‍ തുറക്കാന്‍
കഴിയും എന്നാണ് കമ്പനിയുടെ വിശ്വാസം.

നവംബര്‍ അവസാനത്തോടെ 100 സ്‌റ്റോറുകള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതിനു വേണ്ടത്ര പിന്തുണ ഇനിയും പ്രഖ്യപിച്ചിട്ടില്ല. കേരളത്തിലെ ഗവണ്‍മെന്റ് ആശുപത്രികളിലെ മരുന്ന് ക്ഷാമം കൂടി ഔഷധി ഉന്നം വെക്കുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു വില്‍പന നടത്തുന്നതിന് കമ്പനി ശ്രമിക്കുന്നുണ്ടെന്നു സിഇഒ അറിയിച്ചു. ഔഷധിയുടെ പുതിയ സംരംഭത്തിന് വന്‍ മുടക്കു മുതലാണ് ചിലവഴിച്ചിരിക്കുന്നത്.












Click it and Unblock the Notifications