India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ 3050 കോടിയുടെ പദ്ധതി ഉദ്ഘാടനം: സ്വന്തം അധ്യാപകനേയും സന്ദർശിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: സ്കൂള്‍ കാലഘട്ടത്തില്‍ പഠിപ്പിച്ച അധ്യാപകനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ നവസാരിയിൽ വഡ്‌നഗറിൽ നിന്നുള്ള അധ്യാപകനെയാണ് മോദി സന്ദശിച്ചത്. ഒരു ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ നരേന്ദ്ര മോദി 'ഗുജറാത്ത് ഗൗരവ് അഭിയാനിൽ' പങ്കെടുക്കുകയും നവസാരിയിൽ ആദിവാസി മേഖലയായ ഖുദ്‌വേലിൽ ഏകദേശം 3,050 കോടി രൂപയുടെ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടുകയും ചെയ്തു.

''3 വർഷം മുമ്പ് ഈ 'തെണ്ടി' എവിടെയായിരുന്നു, വൃത്തികെട്ടവന്‍'': സംവിധായകനെതിരെ പിസി ജോർജ്ജ്''3 വർഷം മുമ്പ് ഈ 'തെണ്ടി' എവിടെയായിരുന്നു, വൃത്തികെട്ടവന്‍'': സംവിധായകനെതിരെ പിസി ജോർജ്ജ്

7 പദ്ധതികളുടെ ഉദ്ഘാടനവും 12 പദ്ധതികളുടെ ശിലാസ്ഥാപനവും 14 പദ്ധതികളുടെ ഭൂമിപൂജയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ മേഖലയിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനും സമ്പര്‍ക്കസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര രജനികാന്ത് പട്ടേല്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, വലിയ തോതില്‍ ഗിരിവര്‍ഗക്കാര്‍ ഇവിടെ ഒത്തുകൂടിയതു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഗിരിവര്‍ഗ സഹോദരങ്ങളോടുള്ള സ്‌നേഹത്തുടര്‍ച്ചയെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിമാനത്തോടെ വ്യക്തമാക്കി. ഗിരിവര്‍ഗക്കാരുടെ കഴിവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മഹത്വത്തെക്കുറിച്ചു പറഞ്ഞ അദ്ദേഹം നവസാരിയെ നമിക്കുകയും ചെയ്തു.

നയന്‍താരയ്ക്ക് വിവാഹ മംഗളാശംസകള്‍ നേരാന്‍ ദിലീപുമെത്തി: വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ രണ്ടു ദശകങ്ങളിലെ അതിവേഗത്തിലുള്ളതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനവും ഈ വികസനത്തില്‍ നിന്നു പിറന്ന പുതിയ അഭിലാഷവുമാണു ഗുജറാത്തിന്റെ അഭിമാനം. 'ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ്' ഈ മഹത്തായ പാരമ്പര്യം ആത്മാര്‍ത്ഥമായി മുന്നോട്ടു കൊണ്ടുപോകുന്നു. ദക്ഷിണ ഗുജറാത്തിലെ സൂറത്ത്, നവസാരി, വല്‍സാഡ്‌, താപീ ജില്ലകളില്‍ ഇന്നുദ്ഘാടനം ചെയ്ത പദ്ധതികള്‍ ജീവിതസൗകര്യം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

8 വര്‍ഷം മുമ്പു ഗുജറാത്തിലെ ജനങ്ങള്‍ തന്നെ ഡല്‍ഹിയിലേക്ക് അയച്ചതു പ്രധാനമന്ത്രി അനുസ്മരിച്ചു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ, നിരവധി പുതിയ ജനവിഭാഗങ്ങളെയും പ്രദേശങ്ങളെയും വികസന പ്രക്രിയയുമായും അഭിലാഷങ്ങളുമായും ബന്ധിപ്പിക്കുന്നതില്‍ ഗവണ്‍മെന്റ് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരും നിരാലംബരും ദളിതരും ഗിരിവര്‍ഗക്കാരും സ്ത്രീകളും മറ്റു ദുര്‍ബല വിഭാഗങ്ങളും അവരുടെ ജീവിതകാലം മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനായി മാത്രം ചെലവഴിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നതായി അദ്ദേഹം അനുസ്മരിച്ചു.

മുന്‍ ഗവണ്‍മെന്റുകള്‍ വികസനത്തിന് മുന്‍ഗണന നല്‍കിയിരുന്നില്ല. ആവശ്യമുള്ള പ്രദേശങ്ങള്‍ക്കു സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടു. കഴിഞ്ഞ 8 വര്‍ഷമായി 'ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം' എന്ന തത്വം പിന്തുടര്‍ന്ന്, തന്റെ ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ക്ഷേമത്തിനും പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പരമാവധി ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതുവഴി പാവപ്പെട്ടവെര 100 ശതമാനം ശാക്തീകരിക്കുന്നതിനുള്ള നടപടിയാണു ഗവണ്‍മെന്റ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാന വേദിയില്‍ എത്തുന്നതിനുമുമ്പ് പ്രധാനമന്ത്രി ഗിരിവര്‍ഗ വിഭാഗങ്ങളിലെ ഗുണഭോക്താക്കളുമായി സംവദിച്ചു. പൊതുജനങ്ങളുമായും ഗുണഭോക്താക്കളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നത് വികസനത്തിനായുള്ള പിന്തുണയ്ക്കു പുതിയ ഊര്‍ജം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

English summary
3050 crore project inaugurated in Gujarat: The Prime Minister also visited his own teacher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X