ക്ലിഫ് ഹൗസിലെ നീന്തൽ കുളം നവീകരിക്കാൻ 31 ലക്ഷം രൂപ; വിവരാവകാശ രേഖകൾ
മുഖ്യമന്ത്രി പിണറായിവിജയന്റെ ഔദ്യോഗിക വസതിയിലെ നീന്തൽകുളത്തിനായി 31,92, 360 രൂപ ചെലവിട്ടെന്ന് സംസ്ഥാന സർക്കാർ. ടൂറിസം ഡയറക്ടറേറ്റിൽ നിന്നും വിവരവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്ലിഫ് ഹൗസിലെ സ്വിമ്മിങ്ങ് പൂളിനായി ലക്ഷങ്ങൾ ചെലവഴിച്ചതായുള്ള കണക്കുകൾ പുറത്തുവന്നത്.
തിരുവനന്തപുരം അമരവിള സ്വദേശിയായ അഭിഭാഷകൻ അഡ്വ. സി ആർ പ്രാണകുമാർ നൽകിയ അപേക്ഷയിലാണ് ടൂറിസം ഡയറക്ടറുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചത്. വാർഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു. വർഷങ്ങൾക്ക് മുൻപ് നിർമിച്ചതും നാശാവസ്ഥയിലുമായ കുളമാണ് പുനരുദ്ധാരണം നടത്തി നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നത്.

ക്ലിഫ് ഹൗസിൽ നീന്തൽകുളത്തിന്റെ നവീകരണത്തിനായി 18 ലക്ഷം രൂപയും സ്വിമ്മിങ്ങ് പൂൾ മേൽക്കൂരയുടെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7.92 ലക്ഷം രൂപയും ചെലവായി. കൂടാതെ വാർഷിക മെയിന്റനൻസിനായി 2.28 ലക്ഷം രൂപയും 3.64 ലക്ഷം രൂപയും ചെലവഴിച്ചു. 2016 മെയ് മുതൽ നീന്തൽകുളത്തിനായി ചെലവാക്കിയ തുകയാൻിതെന്ന് അഭിഭാഷകൻ പറയുന്നു, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആണ് ഇക്കാര്യം ചൂ ണ്ടിക്കാട്ടിയിരിക്കുന്നത്. നീന്തൽകുളത്തിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങളേക്കുറിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് പലതവണ ചോദ്യം ഉന്നയിച്ചെങ്കിലും മറുപടി തരാതെ ഒഴിഞ്ഞുമാറിയെന്ന് അഡ്വ. സി ആർ പ്രാണകുമാർ ആരോപിച്ചു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും ഔദ്യോഗിക വസതിയിലെ ചെലവുകൾക്കുമായി ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെന്ന് അഭിഭാഷകൻ ആരോപിക്കുന്നു. ക്ലിഫ്ഹൗസിലെ കാലിതൊഴുത്തിന് 42.50 ലക്ഷം, ലിഫ്റ്റിന് 25.50 ലക്ഷവും അനുവദിച്ചിരുന്നു. പുതിയ കിയ കാർണിവലിന് പുറമേ മുഖ്യമന്ത്രിക്ക് ഡൽഹിയിലും കണ്ണൂരിലും സഞ്ചരിക്കാൻ കനത്ത സുരക്ഷ സൗകര്യമുള്ള കാർ വാങ്ങിയിരുന്നു.
28 കാറുകളുടെ അകമ്പടിയോടെ യാത്ര ചെയ്യാൻമാത്രം എന്ത് സുരക്ഷാഭീഷണിയാണ് കേരളത്തിൽ മുഖ്യമന്ത്രിക്ക് നേരെയുള്ളത്.? ആംബുലൻസും പോലീസ് സന്നാഹങ്ങളുമായി മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ ട്രാഫിക് നിയന്ത്രണത്തിന്റെ പേരിൽ ജനങ്ങൾ പൊരിവെയിലത്ത് കാത്ത് കിടക്കുന്നത് സംസ്ഥാനത്തെ സ്ഥിരം കാഴ്ചകളിൽ ഒന്നാണെന്നും സി ആർ പ്രാണകുമാർ പറഡ്ഢ












Click it and Unblock the Notifications