കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല; ഭക്തരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല, ഇതുവരെ എത്തിയത് 32 ലക്ഷം പേർ

Google Oneindia Malayalam News

സന്നിധാനം: ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം നടക്കുമ്പോഴും ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ തോതിൽ കുറവില്ലെന്ന് ദേവസ്വം ബോർഡ് പ്രിഡന്റ് എ പത്മകുമാർ. മുൻ കാല വർഷങ്ങലിൽ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഭക്തരുടെ എണ്ണം പെരുപ്പിച്ച് കാട്ടുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

<strong>വനിത മതിലിന് ബദൽ; ആചാര സംരക്ഷണത്തിന് അയ്യപ്പജ്യോതി, പ്രതീക്ഷിച്ചതിനുമപ്പുറം പങ്കാളിത്തമെന്ന് ബിജെപി</strong>വനിത മതിലിന് ബദൽ; ആചാര സംരക്ഷണത്തിന് അയ്യപ്പജ്യോതി, പ്രതീക്ഷിച്ചതിനുമപ്പുറം പങ്കാളിത്തമെന്ന് ബിജെപി

അഞ്ച് കോടി വരെ ചിലർ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 69 ലക്ഷം പേരാണ് ദർശനത്തിനെത്തിയത്. ഈ വർ‌ഷം ഇതുവരെയായി 32 ലക്ഷം തീർത്ഥാടകരെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ തീർത്ഥാടനം അട്ടിമറിക്കാൻ ചില ശ്രമങ്ങളുണ്ടായി അതെല്ലാം പോലീസ് ഇടപെട്ട് ചെറുത്ത് തോൽപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെയും നിരീക്ഷണ സമിതിയുടെയും പിന്തുണ ബോർഡിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Sabarimala

അതേസമയം ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണത്തിനായി നടത്തുന്ന അയ്യപ്പ ജ്യോതി ശബരിമല തീർത്ഥാടനത്തെ സഹായിക്കുമെന്നും പത്മകുമാർ വ്യക്കതമാക്കി. ഈ സീസണിലെ ശബരിമലയിലെ വരുമാനം 105 കോടിയാണ്. കഴിഞ്ഞ സീസണിൽ ആകെ ലഭിച്ചത് 163 കോടിയാണെന്നും പത്മകുമാർ വ്യക്തമാക്കി.

English summary
32 lakh pilgrims arrives at Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X