കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപെരിയാര്‍, ഇടുക്കി,ഇടമലയാര്‍ മാട്ടുപെട്ടി, കല്ലാര്‍കുട്ടി, പൊന്‍മുടി പ്രധാന അണക്കെട്ടുകളെല്ലാം തുറന്നു. ജാഗ്രതാ നിര്‍ദ്ദേശം....

  • By Desk
Google Oneindia Malayalam News

ഇടുക്കി: പ്രളയം തോരാതെ പെയ്തിറങ്ങുമ്പോള്‍ ചരിത്രത്തിലാദ്യമായി ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാംഒരുമിച്ച് തുറന്നനിലിയില്‍.കനത്തമഴയില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഇന്നലെ രാത്രിയില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയശേഷം മുല്ലപെരിയാര്‍ അണക്കെട്ടും തുറുന്നു. ഇന്നലെ രാത്രിയോടെയാണ് അണക്കെട്ടുകളിലെ ഷട്ടറുകള്‍ ഒരടിയോളം ഉയര്‍ത്തിയത്. 140 അടിയിലേക്ക് അതിവേഗം ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അടിയന്തരമായി അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ഉരുള്‍പൊട്ടലില്‍ ഏക്കര്‍കണക്കിന് വിളഭൂമി പാറക്കെട്ടുകളായി, തോട്ടത്തിലെ 40 തൊഴിലാളികള്‍ ഒറ്റപ്പെട്ടു!ഉരുള്‍പൊട്ടലില്‍ ഏക്കര്‍കണക്കിന് വിളഭൂമി പാറക്കെട്ടുകളായി, തോട്ടത്തിലെ 40 തൊഴിലാളികള്‍ ഒറ്റപ്പെട്ടു!

dam

തമിഴ്‌നാട് മുല്ലപെരിയാറില്‍ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവുകൂട്ടിയിരുന്നെങ്കിലും വൃഷ്ടിപ്രദേശത്ത് മഴതുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് അതിവേഗത്തിലാണ് ഉയരുന്നത്. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നേരത്തേ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു.

dam

സെ്ക്കന്റില്‍ 4490 ഘനയടിവെള്ളമാണ് സ്പില്‍വേവഴി പുറത്തേക്കൊഴുകുന്നത്. അതേസമയം ചെറുതോണി അണക്കെട്ടിന്റെ അടച്ച രണ്ടു ഷട്ടറുകള്‍ വീണ്ടും തുറന്നു. സെക്കന്റില്‍ 7.5 ലക്ഷം ലിറ്റര്‍വെള്ളമെന്ന നിലയിലാണ് അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നത്. മുല്ലപെരിയാറിലെ വെള്ളംകൂടി ഒഴുകിയെത്തിയതോടെ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. 2398 അടിയിലേക്കാണ് ജലനിരപ്പ് ഉയര്‍ന്നത്. കല്ലാര്‍കുട്ടി, പൊന്‍മുടി, മാട്ടുപെട്ടി അണക്കെട്ടുകളും തുറന്ന് വിട്ടിരിക്കുകയാണ്.

dam

മാട്ടുപെട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഇന്നലെ ഉയര്‍ത്തിയരുന്നു. ഇതേ തുടര്‍ന്ന് മുമ്പെങ്ങും ഇല്ലാത്ത ഭീകരമായ അന്തരീക്ഷത്തിലാണ് മുതിരപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. അമ്പത് വര്‍ഷത്തിനിടയില്‍ ഇത്തരത്തിലൊരു മഴവെള്ളപാച്ചില്‍ കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്.ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഇന്നലെ രാത്രിയിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇന്നു പുലര്‍ച്ചെയും മഴ തുടരുകയാണ്.

English summary
33 dam opened due to heavy rain and flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X