കൂടോത്രം തെളിയിക്കാന്‍ യുവതിയുടെ കൈയ്യില്‍ കര്‍പ്പൂരം കത്തിച്ചു
പാലക്കാട്: കൂടോത്രം തെളിയിക്കാന്‍ യുവതിയെ ബലമായി പിടിച്ച് കൈവെള്ളയില്‍ കര്‍പ്പൂരം കത്തിച്ചതായി പരാതി . ഭര്‍തൃവീട്ടുകാര്‍ക്കെതിരെയാണ് മലമ്പുഴ സ്വദേശിയായ അജിത (33) എന്ന യുവതി പരാതി നല്‍കിയത് .
യുവതിയുടെ ഭര്‍ത്താവ് പ്രകാശന്റെ മതാപിതാക്കള്‍ക്കും സഹാദോരിയ്ക്കും സഹോദര ഭാര്യയ്ക്കും എതിസരെയാണ് കേസ് . പ്രകാശന്റെ അനുജന്‍ മരിച്ചത് അജിത ആഭിചാരം നടത്തിയതിനാലാണെന്ന് ആരോപിച്ചാണ് ഭര്‍തൃവീട്ടുകാര്‍ കൂടോത്രം തെളിയിക്കാന്‍ കൈവെള്ളയില്‍ കര്‍പ്പൂരം കത്തിച്ചത് .

കര്‍പ്പൂരം കത്തി നിലവിളിച്ച യുവതിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനേയും ബന്ധുക്കള്‍ മര്‍ദ്ദിച്ചു . ഇവരുടെ കുട്ടികള്‍ നോക്കി നില്‍ക്കെയാണ് സംഭവം . ഒടുവില്‍ പ്രകാശന്‍ നാട്ടുകാരെ കൂട്ടിയെത്തുമെന്ന് മനസിലാതോടെ ബന്ധുക്കള്‍ മുങ്ങുകയായിരുന്നു .
യുവതിയെ ആശുപത്രിയില്‍ എത്തിയ്ക്കുകയും ചികിത്സയ്ക്ക് ശേഷം സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയുമായിരുന്നു . തറവാട് സ്വന്തമാക്കുന്നതിന് വേണ്ടി അജിത ആഭിചാരം ചെയ്യുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിയ്ക്കുന്നത് . പ്രകാശന്‍രെ സഹോദരി മന്ത്രവാദം നടത്താറുണ്ടെന്നും പരാതിയില്‍ പറയുന്നു . സംഭവത്തില്‍ വനിത സെല്ലിനും പരാതി നല്‍കിയിട്ടുണ്ട് .












Click it and Unblock the Notifications