കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗെയിംസില്‍ 38 സ്വര്‍ണവുമായി കേരളം കുതിപ്പ് തുടരുന്നു

  • By Aiswarya
Google Oneindia Malayalam News

തിരുവനന്തപുരം: 35മത് ദേശീയ ഗെയിംസ് അവസാനിക്കാന്‍ മണിക്കുറുകള്‍ ബാക്കി നില്‍ക്കെ കേരളം 38 സ്വര്‍ണവുമായി
രണ്ടാംസ്ഥാനം ഉറപ്പിച്ചു.കനൂയിങ് 200 മീറ്റര്‍ വ്യക്തിഗത ഇനത്തില്‍ നിത്യ കുര്യാക്കോസ് സ്വര്‍ണം നേടിയതോടെയാണ് കേരളത്തിന്റെ സ്വര്‍ണ നേട്ടം 38 ആയത് . നിത്യയുടെ മൂന്നാം സ്വര്‍ണമാണിത്. ഇന്നലെ 10 സ്വര്‍ണവും ഏഴ് വെള്ളിയും എട്ട് വെങ്കലവും നേടിയാണ് കേരളം ഹരിയാണയെയും മഹാരാഷ്ട്രയെയും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. ആകെ 38 സ്വര്‍ണവും 38 വെള്ളിയും 44 വെങ്കലവുമാണ് ഇപ്പോള്‍ കേരളത്തിന്റെ സമ്പാദ്യം.

national-games.

82 സ്വര്‍ണവും 27 വെള്ളിയും 31 വെങ്കലവുമായി സര്‍വീസസ് ചാമ്പ്യന്‍പട്ടം മിക്കവാറും ഉറപ്പിച്ചുകഴിഞ്ഞു. അത്‌ലറ്റിക്‌സില്‍നിന്ന് അഞ്ചും സൈക്ലിങ്ങില്‍നിന്ന് രണ്ടും ഫെന്‍സിങ്ങിലും കയാക്കിങ്ങിലും തായ്‌ക്വോണ്ടോയിലും നിന്ന് ഓരോന്നുവീതവും സ്വര്‍ണ മെഡലുകളാണ് കേരളം നേടിയത്.
10,000 മീറ്ററില്‍ ഒപിജയ്ഷറിക്കാര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി , 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനു രാഘവനും, ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത്ത് മഹേശ്വരിയും പുരുഷ, വനിതാ റിലേ ടീമുമാണ് സ്വര്‍ണ മെഡലുകള്‍ നേടിയത്.
കേരളത്തിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച മൂന്നു വനിതാ താരങ്ങളുടെ വിടവാങ്ങലിന് വ്യാഴാഴ്ച ദേശീയ ഗെയിംസ് മത്സരവേദികള്‍ സാക്ഷ്യംവഹിച്ചത്. കേരളാ ടീം ക്യാപ്റ്റന്‍പ്രീജ ശ്രീധരനും സിനിമോള്‍ മാര്‍ക്കോസും കയാക്കിങ് താരം മിനിമോളുമാണ് അവര്‍. 10000 മീറ്ററില്‍ വെള്ളിയേ ലഭിച്ചുള്ളൂ എങ്കിലും കാണികളുടെ മനംകവര്‍ന്നാണ് തന്റെ അവസാന പോരാട്ടം പ്രീജ അവിസ്മരണീയമാക്കിയത്.

ദേശീയ ഗെയിംസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം മെഡലുകള്‍ നേടി റെക്കോഡ് സൃഷ്ടിച്ച മിനിമോള്‍ ഒരു സ്വര്‍ണ മെഡല്‍കൂടി കേരളത്തിന് സമ്മാനിച്ചാണ് വിടചൊല്ലിയത്.നാലുപേര്‍ തുഴയുന്ന കയാക്കിങ് 200 മീറ്ററില്‍ മിനിമോളും അനുഷയും ജസ്റ്റിമോളും ട്രീസയുമുള്‍പ്പെട്ട ടീം സ്വര്‍ണം നേടുകയായിരുന്നു. തന്റെ എട്ടാം ദേശീയ ഗെയിംസില്‍ മത്സരിച്ച മിനിമോളുടെ 31ാമത്തെ സ്വര്‍ണമായിരുന്നു ഇത്.
സൈക്ലിങ്ങില്‍ വനിതാ ടീം പര്‍സ്യൂട്ടില്‍ മഹിത മോഹന്‍, രജനി, പാര്‍വതി, ലിഡിയമോള്‍ എന്നിവരുള്‍പ്പെട്ട ടീം ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയപ്പോള്‍ 20 കി.മീ. പോയിന്റ് റേസില്‍ മഹിത ഒരു സ്വര്‍ണം കൂടി നേടി. ഇതോടെ ഈ ദേശീയ ഗെയിംസില്‍ മഹിതയുടെ സ്വര്‍ണനേട്ടം മൂന്നായി. പോയിന്റ് റേസില്‍ കേരളം മെഡലുകള്‍ തൂത്തുവാരുകയായിരുന്നു. മഹിതയ്ക്ക് പിന്നിലായി പാര്‍വതി വെള്ളിയും ബിസ്മി വെങ്കലവും കരസ്ഥമാക്കി. ഫെന്‍സിങ് വനിതകളുടെ സാബ്രെ ടീമിനത്തില്‍ ഭവാനി ദേവി, ഡെസ്‌ന, നേഹ, ജ്യോത്സ്‌ന എന്നിവരാണ് സ്വര്‍ണം സമ്മാനിച്ചത്.
വോളിബോളില്‍ ഇരട്ട സ്വര്‍ണ്ണം ലക്ഷ്യമിട്ട് കേരള വനിതാ പുരുഷ ടീമുകള്‍ ഇന്നിറങ്ങും. ആവേശം അവസാന നിമിഷം വരെ നീണ്ടു നിന്ന സെമിയില്‍ സര്‍വീസസിനെ മറികടന്നാണ് കേരള പുരുഷ ടീം ഫൈനലില്‍ കടന്നത്. കരുത്തരായ തമിഴ്‌നാടാണ് ഫൈനലില്‍ എതിരാളികള്‍. വനിതകള്‍ കലാശക്കളിയില്‍ കര്‍ണാടകയെ നേരിടും. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഫൈനലില്‍ പ്രവേശിച്ച പിസിതുളസി വെള്ളി ഉറപ്പാക്കി.

English summary
Rajinder Singh smashed the national record in men's javelin throw, while former Asian champion Renjith Maheshwary nabbed his maiden gold with a new meet mark in triple jump as the athletics arena continued to enthrall on the penultimate day of the 35th National Games here on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X