ഇറാഖില്‍ കുടുങ്ങി 38 മലയാളികള്‍ 19 പേര്‍ നഴ്‌സുമാര്‍
തിരുവനന്തപുരം: ഇറാഖില്‍ കുടുങ്ങി 38 മലയാളികള്‍. ഇതില്‍ 19 േേപര്‍ നഴ്‌സമുമാരാണ്. മറ്റുള്ളവര്‍ നിര്‍മ്മാണതൊഴിലാളികളാണ്. ദിയാലയിലെ ബാക്ബ ജനറല്‍ ആശുപത്രിയിലാണ് നഴ്‌സുമാര്‍ കുടുങ്ങികിടക്കുന്നത്. നിര്‍മ്മാണ തൊഴിലാളികളാകട്ടെ കര്‍ദിസ്ഥാനിലാണുള്ളത്.
നഴ്‌സുമാര്‍ ആലപ്പുഴ, കോട്ടയം, കട്ടപ്പന, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. നിര്‍മ്മാണ് തൊഴിലാളികള്‍ പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുളളവരാണ്. ഇതില്‍ നഴ്‌സുമാര്‍ക്ക് ഇതുവരെയും ഇന്ത്യന്‍ എംബസിയുടെ സഹായം ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

നഴ്‌സുമാരുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ ആശുപത്രി അധികൃതതരുടെ കൈയ്യിലാണെന്ന് തോട്ടപ്പള്ളി സ്വദേശിയായ നീതു (27) ഉള്‍പ്പടെ 19 നഴ്‌സുമാരാണ് ബാക്ബ ആശുപത്രിയില്‍ കുടുങ്ങി കിടക്കുന്നത്. യുദ്ധത്തിന്റെ ഭീകരാവസ്ഥ നീതു നാട്ടിലുള്ള ഭര്‍ത്താവിനെ അറിയിച്ചുയ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിവരമറിയിച്ചത്.
ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ അജയകുമാറിനെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. പാസ്‌പോര്‍്ട്ട് ഉണ്ടെങ്കില്‍ നഴ്‌സുമാരെ നാട്ടിലെത്തിയ്ക്കാന്‍ എംബസി തയ്യാറാണ്. എന്നാല്‍ നഴ്‌സുമാരുടെ കൈയ്യില്‍ പാസ്‌പോര്‍ട്ട് ഇല്ല.


Click it and Unblock the Notifications