ജില്ലാ പൊലീസ് മേധാവിമാരടക്കം 38 എസ്പിമാര്ക്ക് സ്ഥലം മാറ്റം; പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ് പിമാരെ സ്ഥലം മാറ്റി നിയമിച്ചു. എറണാകുളം റേഞ്ച് എസ് പി ജെ. ഹിമേന്ദ്രനാഥിനെ കെ എസ് ഇ ബിയില്‍ ചീഫ് വിജിലന്‍സ് ഓഫീസറാക്കി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയ്ദേവിനെ എറണാകുളം ഭീകരവിരുദ്ധ സ്ക്വാഡ് എസ് പിയായും സ്ഥലം മാറ്റി നിയമിച്ചു. ചൈത്രാ തെരേസാ ജോണ്‍ ആണ് ആലപ്പുഴയിലെ പുതിയ പൊലീസ് മേധാവി.
കണ്ണൂര്‍ ജില്ലാ പൊലീസ് കമ്മിഷണര്‍ ഇളങ്കോയെ കേരളാ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് മാനേജിങ് ഡയറക്ടറാക്കി. തിരുവനന്തപുരം സിറ്റി ലോ ആന്‍ഡ് ഓര്‍ഡര്‍ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണര്‍ അജിത് കുമാര്‍ ആണ് കണ്ണൂര്‍ സിറ്റി കമ്മിഷണര്‍. കോഴിക്കോട് റേഞ്ചിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി എം എല്‍ സുനിലിനെ കൊല്ലം റൂറല്‍ എസ് പിയായും മാറ്റി നിയമിച്ചിരിക്കുകയാണ്.

പൊലീസ് ബറ്റാലിയന് രണ്ടിലെ കമാന്‍ഡന്റ് അങ്കിത് അശോകനാണ് പുതിയ തൃശ്ശൂര്‍ ജില്ലാ പൊലീസ് കമ്മിഷണര്‍. കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി രവി കെ ബി തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ് പിയാകും. വനിതാ കമ്മിഷന് ഡയറക്ടറായി കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി രാജീവ് പി ബിയെ നിയമിച്ചു. ഗോപകുമാര്‍ കെ എസാണ് റെയില്‍വേ പൊലീസ് സൂപ്രണ്ട്.

എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ സെല്‍ എസ് പിയായി ബിജോയ് പിയെ നിയമിച്ചു. സുനീഷ് കുമാര്‍ ആര് ആണ് കേരളാ പൊലീസ് അക്കാദമി അഡ്മിനിസ്ട്രേഷന് അസിസ്റ്റന്റ് ഡയറക്ടര്‍. റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയന് കമാന്‍ഡന്റ് ആയ പ്രശാന്തന് കാണി ബി കെയ മാറ്റി നിയമിച്ചു. സാബു മാത്യു കെ എം ആണ് എറണാകുളം റേഞ്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ് പി.

സുദര്ശന് കെ എസ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പിയും, ഷാജി സുഗുണന് ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ് പിയും ആകും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്സ് എസ് പിയായി വിജയന് കെ വിയേയും മാറ്റി നിയമിച്ചു. അജിത് വിക്കാണ് തിരുവനന്തപുരം സിറ്റി ലോ ആന്‍ഡ് ഓര്‍ഡര്‍ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതല. അബ്ദുള്‍ റഷീദ് എന്‍ കേരളാ ആംഡ് വിമെന്‍ പൊലീസ് ബറ്റാലിയന് കമാന്‍ഡന്റ് ആകും.

അജി വി എസ് പബ്ലിക് ഗവേര്‍ണന്‍സ് ആന്‍ഡ് ലീഗല്‍ അഫയേഴ്സ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറലും ജയശങ്കര്‍ ആര് സതേണ്‍ റേഞ്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ് പിയും ആകും. സന്ദീപ് വി എം കെ എ പി 2 ബറ്റാലിയന് കമാന്‍ഡന്റ് ആയി നിയമിക്കപ്പെട്ടു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് 1 എസ് പി സുനില്‍ കുമാര്‍ വി ആണ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് 4 എസ് പിയായി അജി കെ കെയേയും നിയമിച്ചു.

രാജു എ എസ് വിമെന്‍ ആന്‍ഡ് ചില്‍ഡ്രന്‍ സെല്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറലും ജോണ്‍കുട്ടി കെ എല്‍ കോട്ടയം ക്രൈംബ്രാഞ്ച് എസ് പിയുമാകും. രാജേഷ് എന്‍ ആണ് സംസ്ഥാന സ്പെഷ്യല്‍ ക്രൈംബ്രാഞ്ച് ഇന്റേണല്‍ സെക്യൂരിറ്റി എസ് പി. റെജി ജേക്കബ് തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1 എസ് പിയും കെ ഇ ബൈജു സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് അഡ്മിനിസ്ട്രേഷന് എസ് പിയുമാകും. ആര് മഹേഷ് ആം് കണ്ണൂര്‍ റൂറല്‍ ജില്ലാ േെപാലീസ് മേധാവി.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications