കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ മദ്യശാലകള്‍ 39 എണ്ണം പൂട്ടി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും മദ്യശാലകളില്‍ 39 എണ്ണത്തിന് താഴ് വീണു. ഗാന്ധി ജയന്തി ദിനത്തില്‍ മദ്യഷാപ്പുകള്‍ പൂട്ടും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

ഔദ്യോഗികമായി ഗാന്ധി ജയന്തി ദിനത്തില്‍ തന്നെയാണ് മദ്യശാലകള്‍ പൂട്ടുന്നത്. എന്നാല്‍ എല്ലാ മാസവും ഒന്നാം തീയ്യതി ഡ്രൈഡേ ആചരിക്കുന്നതിനാല്‍ ഒക്ടോബര്‍ ഒന്നിന് മദ്യശാലകള്‍ ഒന്നും തന്നെ തുറക്കില്ല.

Beverages Corporation

ബീവറേജസ് കോര്‍പ്പറേഷന്റെ 34 മദ്യഷാപ്പുകളാണ് ഇതോടെ ഇല്ലാതായത്. കണ്‍സ്യൂമര്‍ ഫെഡിന്റെ അഞ്ച് മദ്യഷാപ്പുകളും പൂട്ടി. മദ്യനയ പ്രകാരം എല്ലാ വര്‍ഷവും 10 ശതമാനം വീതം സര്‍ക്കാര്‍ മദ്യശാലകള്‍ പൂട്ടണം. പത്ത് വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യ നിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ അപ്പോഴും തുറന്ന് പ്രവര്‍ത്തിക്കും.

ബീവറേജസ് കോര്‍പ്പറേഷന്റെ പൂട്ടിയ ഔട്ട്‌ലെറ്റുകള്‍ ഇവയാണ്.

പാപ്പനംകോട്, വട്ടപ്പാറ, മാരായമുട്ടം (തിരുവനന്തപുരം), തേവലക്കര, ഭരണിക്കാവ്, മടത്തറ (കൊല്ലം), പഴയകട, കുളനട (പത്തനംതിട്ട), കളര്‍കോട്, പിച്ചി അയ്യര്‍ ജംഗ്ഷന്‍ (ആലപ്പുഴ), വാകത്താനം, കൊല്ലപ്പള്ളി, പുളിക്കല്‍ കവല (കോട്ടയം), പാമ്പനാര്‍, ചിന്നക്കനാല്‍, വെള്ളത്തൂവല്‍, മാങ്കുളം (ഇടുക്കി), പൂത്തോട്ട, തോപ്പുംപടി, അത്താണി, പേട്ട, കുമ്പളങ്ങി (എറണാകുളം), ഗരുരുവായൂര്‍, മുണ്ടുപാലം (തൃശൂര്‍), പാലക്കാട് ടൗണ്‍, തൃത്താല, പട്ടാമ്പി (പാലക്കാട്), വണ്ടൂര്‍ (മലപ്പുറം), മുക്കം, താമരശ്ശേരി (കോഴിക്കോട്), ചീപ്പാട്, പടിഞ്ഞാറേത്തറ (വയനാട്), ഉളിക്കല്‍ (കണ്ണൂര്‍), കാലിക്കടവ് (കാസര്‍കോട്).

English summary
39 Government liquor shops closed permanently on September 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X