തൃശൂര്‍: ജ്വല്ലറിയിലേക്ക് കൊണ്ടുവരികയായിരുന്ന 3 കിലോ സ്വര്‍ണം കൊള്ളയടിച്ചു
തൃശൂര്‍: തിരുവനന്തപുരത്തെ ജ്വല്ലറിയിലേക്ക് കൊണ്ടു പോവുകയായിരുന്ന 3 കിലോ സ്വര്‍ണം തൃശൂര്‍ കുരിയച്ചിറയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ബൈക്കില്‍ വരികയായിരുന്ന യുവാവില്‍ നിന്നാണ് സ്വര്‍ണം കൊള്ളയടിക്കപ്പെട്ടത്.
കാറില്‍ എത്തിയ നാലംഗ സംഘം യുവാവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. ഇന്നലെ രാത്രി 11.45 നാണ് സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആന്റോയെ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുരിയച്ചിറ മാര്‍ തിമോത്തിയോസ് പള്ളിയ്ക്ക് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ നെടുപുഴ പോലീസ് കേസ് എടുത്തു.












Click it and Unblock the Notifications