ഹെപ്റ്റത്തലണിലും ഡെക്കാത്തലണിലും മീറ്റ് റെക്കോര്‍ഡുകളോടെ കോളേജ് ഗെയിംസ് മൂന്നാം ദിനത്തിലേക്ക്
കോഴിക്കോട്: കോളെജ് ഗെയിംസിന്റെ രണ്ടാം ദിനത്തിലും രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ഹെപ്റ്റത്തലണില്‍ പാലാ അല്‍ഫോന്‍സയുടെ വി.ഒ നിമ്മിയും ഡെക്കാത്തലണില്‍ ചെമ്പഴന്തി എസ്എന്‍ കോളെജിലെ കെ.ആര് ഗോകുലുമാണ് ചരിത്രം കുറിച്ചത്. വനിതാ വിഭാഗം അത്ലറ്റിക്സില് അസംപ്ഷന്‍ കോളെജിനെ മറികടന്ന് അല്‍ഫോന്‍സ കോളെജ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു. രണ്ടാം ദിനം മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഏഴു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 84 പോയിന്റാണ് അല്‍ഫോന്‍സയ്ക്ക്. അസംപ്ഷന്‍ 59 പോയിന്റുണ്ട്. 29 പോയിന്റുമായി പാലക്കാട് മേഴ്സി കോളെജ് മൂന്നാം സ്ഥാനത്താണ്.
നാലു വീതം സ്വര്‍ണവും വെള്ളിയും രണ്ടു വെങ്കലവുമടക്കം 64 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജാണ് പുരുഷവിഭാഗത്തില്‍ ഒന്നാമതുള്ളത്. 46 പോയിന്റുമായി കോതമംഗലം എംഎ കോളെജും 33 പോയിന്റുമായി എസ്ബി കോളെജും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുന്നു. ഹെപ്റ്റത്തലണില്‍ 4413 പോയിന്റോടെയാണ് നിമ്മിയുടെ റെക്കോര്‍ഡ്. അസംപ്ഷനിലെ അനില ജോസ് 2015ല്‍ കുറിച്ച 4150 പോയിന്റെന്ന റെക്കോര്‍ഡാണ് നിമ്മി തിരുത്തിയത്. ആലപ്പുഴ ആര്‍ത്തുങ്കല്‍ വലിയപറമ്പില്‍ ഔസേപ്പിന്റെയും ജോളിയുടെയും മകളാണ്. തങ്കച്ചന് മാത്യുവാണ് പരിശീലകന്.
ഡിസ്കസ് ത്രോയില്‍ ഒന്നാം സ്ഥാനം നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ കെ. അരവിന്ദ്
കോടഞ്ചേരി ഗവ. കോളെജിലെ അഖില്‍ ബിജു 2015ല്‍ നേടിയ റെക്കോര്‍ഡാണ് കെ.ആര് ഗോകുല്‍ 5898 പോയിന്റോടെയാണ് മറികടന്നത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഗോകുല്‍ കുന്നേല്‍ രാധാകൃഷ്ണന്റെയും സുമംഗലയുടെയും മകനാണ്. തിരുവനന്തപുരം സായ് കോച്ച് സത്യനാഥനു കീഴിലാണ് പരിശീലനം. വനിതാ വിഭാഗത്തില്‍ അല്‍ഫോന്‍സയുടെ ജെറിന് ജോസഫിന്റെ രണ്ടാം സ്വര്‍ണവും രണ്ടാം ദിനം പിറന്നു. 400 മീറ്റര്‍ ഹഡില്‍സില്‍ 1:1.63 എന്ന സമയത്തിലാണ് ജെറിന് ഫിനിഷ് ചെയ്തത്. ആദ്യദിനം 400 മീറ്ററിലും ജെറിന് സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ 800 മീറ്ററില്‍ നിലവിലെ റെക്കോര്‍ഡിന്റെ ഉടമയായ പി.കെ മുഹമ്മദ് റാഷിദാണ് ഇത്തവണയും ജേതാവ് - 1:.58.00. റാഷിദിന്റെ 2015ലെ റെക്കോര്‍ഡ് സമയം 1:55.32 ആയിരുന്നു.
പുരുഷവിഭാഗം ബാഡ്മിന്റനില്‍ കൊച്ചിന് യൂനിവേഴ്സിറ്റിക്ക് സ്വര്‍ണവും ക്രൈസ്റ്റിന് വെള്ളിയും കോഴിക്കോട് ഗുരുവായൂരപ്പന് കോളെജിന് വെങ്കലവും ലഭിച്ചു. വനിതാ വിഭാഗത്തില്‍ ഗുരുവായൂരപ്പന് കോളെജ് ഒന്നാമതും ദേവഗിരി സെന്റ് ജോസഫ്സ് കോളെജ് രണ്ടാമതും പയ്യന്നൂര്‍ കോളെജ് മൂന്നാമതുമെത്തി. വനിതകളുടെ ഫുട്ബോളില്‍ തിരുവല്ല മാര്‍ത്തോമാ കോളെജ് സ്വര്‍ണം നേടി. കോട്ടയം ബസേലിയസ് കോളെജ് വെള്ളിയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് വെങ്കലവും നേടി. വനിതകളുടെ വോളിബോളില്‍ തലശേരി ബ്രണ്ണന്‍ കോളെജ് ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ പാലാ സെന്റ് തോമസ് സ്വര്‍ണവും പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് വെള്ളിയും മട്ടന്നൂര്‍ പിആര്എന്എസ്എസ്എസ് വെങ്കലവും നേടി.
വിവാദ മുലയൂട്ടൽ കവർ ചിത്രത്തിനെതിരെ ജഗതിയുടെ മകൾ.. ഇങ്ങനെയാരും മുലയൂട്ടാറില്ല.. മാതൃത്വവുമല്ല!
'തല്ലാൻ തീരുമാനിച്ചാൽ ക്ലാസിനകത്ത് കയറിയും തല്ലും'; നേതാവ് തന്നെ പറയുന്നു എസ്എഫ്ഐ ഇങ്ങനാണെന്ന്....
ഖത്തറിനെ തകര്‍ക്കാന്‍ ഗൂഢാലോചന; പിന്നില്‍ കളിച്ചത് കുഷ്നര്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്