കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കെതിരെ നാല് കേസ്, രണ്ടെണ്ണത്തിൽ വാറണ്ട്... ഉടൻ കസ്റ്റഡിയിൽ എടുക്കണം!!! സുരേന്ദ്രന് വേണ്ടി

Google Oneindia Malayalam News

Recommended Video

cmsvideo
മുഖ്യമന്ത്രിയെ ഉടൻ കസ്റ്റഡിയിൽ എടുക്കണം | Oneindia Malayalam

തിരുവനന്തപുരം: കെ സുരേന്ദ്രനെ പോലീസ് കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ് എന്നാണ് ബിജെപിയുടെ ആക്ഷേപം. ഏക എംഎല്‍എ ആയ ഒ രാജഗോപാല്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു. സുരേന്ദ്രനെതിരെയുള്ള കേസുകളുടെ എണ്ണം പറഞ്ഞായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.

കെ സുരേന്ദ്രനെതിരെ ഒറ്റ കള്ളക്കേസില്ല!!! ഉള്ളത് 15 എണ്ണം, അതില്‍ എട്ടെണ്ണം രണ്ട് വര്‍ഷം മുമ്പത്തേത്കെ സുരേന്ദ്രനെതിരെ ഒറ്റ കള്ളക്കേസില്ല!!! ഉള്ളത് 15 എണ്ണം, അതില്‍ എട്ടെണ്ണം രണ്ട് വര്‍ഷം മുമ്പത്തേത്

ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പിന്നെ മറ്റുകേസുകള്‍ പിറകേ വരും എന്നതാണ് യാഥാര്‍ത്ഥ്യം. സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഒക്കെ അറസ്റ്റിലായപ്പോള്‍ ഇത് കണ്ടതും ആണ്.

സമരത്തിന് ഇറങ്ങിയ അണികള്‍ പെരുവഴിയില്‍, സുരേന്ദ്രന്‍ ജയിലില്‍; പിള്ളക്കെതിരെ ബിജെപിയില്‍ വിമര്‍ശനംസമരത്തിന് ഇറങ്ങിയ അണികള്‍ പെരുവഴിയില്‍, സുരേന്ദ്രന്‍ ജയിലില്‍; പിള്ളക്കെതിരെ ബിജെപിയില്‍ വിമര്‍ശനം

എന്നാല്‍ സുരേന്ദ്രന്റെ കേസില്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയനേയും കസ്റ്റഡിയില്‍ എടുക്കണം എന്നാണ് രാധാകൃഷ്ണന്റെ ആവശ്യം.

മുഖ്യമന്ത്രിയ്‌ക്കെതിരെ

മുഖ്യമന്ത്രിയ്‌ക്കെതിരെ

സംസ്ഥാന മുഖ്യമന്ത്രിയാണെങ്കിലും പിണറായി വിജയനെതിരെ നാല് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. എറണാകുളം കോടതിയിലാണ് ഈ കേസുകള്‍. രണ്ട് കേസുകളില്‍ വാറണ്ടും നിലനില്‍ക്കുന്നുണ്ട്. ഈ വാദമാണ് ഇപ്പോള്‍ ബിജെപി മുന്നോട്ട് വയ്ക്കുന്നത്.

മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ എടുക്കണം

മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ എടുക്കണം

കെ സുരേന്ദ്രന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞ ന്യായം നിലനില്‍ക്കുമെങ്കില്‍ മുഖ്യമന്ത്രിയേയും കസ്റ്റഡിയില്‍ എടുക്കണം എന്നാണ് എഎന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെടുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തുകയാണ് ഇപ്പോള്‍ എഎന്‍ രാധാകൃഷ്ണന്‍.

ഡിജിപിയ്ക്ക് ധൈര്യമുണ്ടോ...

ഡിജിപിയ്ക്ക് ധൈര്യമുണ്ടോ...

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയ്ക്ക് ധൈര്യമുണ്ടോ എന്നാണ് രാധാകൃഷ്ണന്റെ ചോദ്യം. അതിന് ധൈര്യമില്ലെങ്കില്‍ പോലീസ് വേഷം അഴിച്ച് വച്ച് എകെജി സെന്ററില്‍ പോയി പണി എടുക്കണം എന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കടകംപള്ളിയ്‌ക്കെതിരേ 27 കേസുകള്‍

കടകംപള്ളിയ്‌ക്കെതിരേ 27 കേസുകള്‍

കെ സുരേന്ദ്രനെതിരെ 15 കേസുകള്‍ ആണ് ഉള്ളത് എങ്കില്ഡ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ 27 കേസുകളാണ് ഉള്ളത്. ഇതില്‍ 12 കേസുകളില്‍ വാറണ്ട് നിലനില്‍ക്കുന്നുണ്ട് എന്നാണ് വിവരം. ഇതും ബിജെപി ഇപ്പോള്‍ സമരായുധം ആക്കുകയാണ്.

മന്ത്രിമാരും എംഎല്‍എമാരും

മന്ത്രിമാരും എംഎല്‍എമാരും

ഇവര്‍ മാത്രമല്ല, ഇടതുപക്ഷത്തെ പല മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ പലതിനും വാറണ്ടും ഉണ്ട്. പക്ഷേ, അവരോടൊന്നും കാണിക്കാത്ത സമീപനം ആണ് കെ സുരേന്ദ്രനോട് കാണിക്കുന്നത് എന്നാണ് ബിജെപിയുടെ ആക്ഷേപം.

English summary
4 Cases against Chief Minister Pinarayi Vijayan, why he is not in police custody? BJP Asks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X