കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർ മരിച്ചു.. 2 പേർക്ക് ഗുരുതര പരിക്ക്
കായംകുളം; ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു.കായംകുളം കരീലക്കുളങ്ങരയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.50-ഓടെയാണ് അപകടം ഉണ്ടായത്. കായംകുളം സ്വദേശികളായ റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാല്‍(5), ഉണ്ണിക്കുട്ടന്‍ എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ
ആറ് യാത്രക്കാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. കാർ വെട്ടിപ്പൊളിച്ചാണ് ഫയർഫോഴ്സും പോലീസും ചേർന്ന് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്.അതേസമയം ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും പരിക്കേറ്റതായാണ് വിവരം.
ആശുപത്രിയിലുള്ള രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കായംകുളത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ഇന്നോവ കാർ എതിർദിശയിൽ നിന്ന് വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം.
മഞ്ഞയിൽ അതീവ സ്റ്റൈലിഷ്, നടി മല്ലിക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറൽ












Click it and Unblock the Notifications