കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യത്യസ്ത മേഖലകളിലെ ഗായകര്‍ സാന്ത്വനസംഗീതവുമായി ഒന്നിച്ചെത്തി

  • By Desk
Google Oneindia Malayalam News

കൊച്ചി: ഹിന്ദി, മലയാള ഗാനങ്ങളിലൂടെ വ്യത്യസ്ത ജീവിതമേഖലകളിലുള്ള നാലു ഗായകര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രതിവാര സാന്ത്വന സംഗീത പരിപാടിയായ ആര്‍ട്സ് ആന്‍ഡ് മെഡിസസിനില്‍ ശ്രോതാക്കളെ വിസ്മയിപ്പിച്ചു.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്സ് എന്നിവ സംയുക്തമായി അവതരിപ്പിച്ചു വരുന്ന സംഗീത സാന്ത്വന പരിപാടിയുടെ 222-ാം ലക്കമായിരുന്നു ബുധനാഴ്ച അരങ്ങേറിയത്.

വെച്ചൂര്‍ വോയ്സ് എന്ന സംഗീതകൂട്ടായ്മയിലെ അംഗങ്ങളായ സിവില്‍ പോലീസ് ഓഫീസര്‍ ആനന്ദ് രാജ്, നഴ്സിംഗ് അധ്യാപിക സംഗീത സുദര്‍ശന്‍, ബിസിനസുകാരനായ ശൈലേന്ദ്രന്‍, ജലവിഭവ വകുപ്പ് ജീവനക്കാരന്‍ പ്രദീപ് കെ എന്നിവരാണ് ഗായകരായെത്തിയത്. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു..., എന്ന ഗാനത്തോടെ ആനന്ദ് രാജാണ് പരിപാടി തുടങ്ങിയത്. തേരി ആഖോം കെ സിവാ..., നിസ ഗമ പരി..., എന്നീ ഹിന്ദി ഗാനങ്ങളും റംസാനിലെ ചന്ദ്രികയോ...,എന്ന ഗാനവുമാണ് അദ്ദേഹം ആലപിച്ചത്. കാക്കിക്കുള്ളില്‍ ഇപ്പോഴും കലാഹൃദയം സൂക്ഷിക്കുന്ന ആനന്ദ് രാജ് സ്കൂള്‍, കോളേജ് തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. 1998 മുതല്‍ കൊച്ചി സിറ്റി പോലീസില്‍ ഉദ്യോഗസ്ഥനാണദ്ദേഹം.

news

പൂന്തേനരുവീ..., ആടിവാ കാറ്റേ..., രാജഹംസമേ..., കദളീ പൊന്‍ കദളീ..., എന്നീ ഗാനങ്ങളാണ് സംഗീത സുദര്‍ശന്‍ പാടിയത്. അച്ഛനില്‍ നിന്ന് സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിച്ച സംഗീത നിരവധി ഗാനമേളകളിലും പങ്കെടുത്തിട്ടുണ്ട്.ഗീതയോടൊപ്പം, താരാപഥം ചേതോഹരം...,എന്ന യുഗ്മ ഗാനം പാടിയാണ് പ്രദീപ് കെ തുടങ്ങിയത്. ചന്ദ്ര കിരണത്തില്‍..., വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ..., എന്നീ ഗാനങ്ങളോടൊപ്പം ഇല്ലി മുളം കാടുകളില്‍.. എന്ന നാടകഗാനവും അദ്ദേഹം പാടി. ഭക്തിഗാനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന പ്രദീപ് കേരള വാട്ടര്‍ അതോറിറ്റിയില്‍ ജോലി ചെയ്യുകയാണ്.പുലരിപ്പൂ മഞ്ഞ്..., എന്ന ഗാനമാണ് ബിസിനസ്കാരനായ ശൈലേന്ദ്രന്‍ ആദ്യംപാടിയത്. ഇഷ്ടപ്രാണേശ്വരി..., എന്ന ഗാനവും അദ്ദേഹം അവതരിപ്പിച്ചു.

English summary
4 different singers came in song relief program conducted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X