എറണാകുളത്തും തിരുവനന്തപുരത്തുമായി കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങി മരിച്ചു...
എറണാകുളം ഉദയംപേരൂരില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങിമരിച്ചത്.
തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരത്തും എറണാകുളത്തുമായി കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ നരിവാമൂട് സ്വദേശികളായ വിഷ്ണു(24),ശംഭു(15) എന്നിവരാണ് മരിച്ചത്. എറണാകുളം ഉദയംപേരൂരില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങിമരിച്ചത്.
തെക്കന്‍ പറവൂര്‍ പരവപ്പറമ്പില് കുസുമം കുമാര്‍-ജിജി ദമ്പതികളുടെ മക്കളായ അതുല്‍ കൃഷ്ണ(13) അനന്ത് കൃഷ്ണ(15) എന്നിവരാണ് ഉദയംപേരൂരില്‍ മുങ്ങിമരിച്ചത്. തിരുവനന്തപുരം വെള്ളായണി കായലിലെ തൃക്കുളങ്ങര കടവിലാണ് അപകടമുണ്ടായത്. നരുവാമൂട്ടില്‍ നിന്നും മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘത്തിലെ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്.

ആദ്യം മുങ്ങിതാഴ്ന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ശബരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വിഷ്ണുവും ശംഭുവും മുങ്ങിത്താഴ്ന്നത്. ശബരിയെ പിന്നീട് മറ്റുള്ളവര്‍ കരയ്ക്കെത്തിച്ചെങ്കിലും മറ്റു രണ്ട് പേരെ രക്ഷപ്പെടുത്താനായില്ല. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications