ഇഡി ചമഞ്ഞ് വ്യാപാരിയെ കൊള്ളയടിച്ചു; കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് കർണാടക പോലീസ്
മംഗളൂരു: വിട്ടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി ) ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യാപാരിയെ കൊള്ളയടിച്ച കേസിൽ തൃശൂരിലെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഉൾപ്പെടെ നാല് പേരെ കൂടി ദക്ഷിണ കന്നഡ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ബണ്ട്വാളയിൽ നിന്നുള്ള സിറാജുദ്ദിൻ ( 37 ) പാടിലിൽ നിന്നുള്ള മുഹമമ്ദ് ഇഖ്ബാൽ ( 38 ), പാടിലിൽ നിന്നുള്ള മുഹമ്മദ് അൻ സാർ ( 27 ), കേരളത്തിലെ എ എസ് ഐ ഷഫീർ ബാബു ( 48 ) എന്നിവരാണ് അറസ്റ്റിലായതെന്ന് ദക്ഷിണ പോലീസ് സൂപ്രണ്ട് യതീഷ് എൻ പറഞ്ഞു. കേസിലെ മുഖ്യ സൂത്രധാരൻ ഷഫീർ ബാബുവാണെന്ന് എസ് പി വ്യക്തമാക്കി.

പ്രതികൾക്ക് വീടിനെ കുറിച്ച് വിവരം നൽകിയ സീറാജുദ്ദീനെ പോലീസ് പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ സിറാജുദ്ദിൻ ഇഖ്ബാലിന്റെയും അൻസാറിന്റെയും പേരുകൾ പറഞ്ഞിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടരുകയും മുഖ്യ സൂത്രധാരനെ പിടികൂടുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ സിറാജുദ്ദീൻ ഇഖ്ബാലിൻ്റെയും അൻസാറിൻ്റെയും പേരുകൾ പറഞ്ഞിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടരുകയും മുഖ്യ സൂത്രധാരനെ പിടികൂടുന്നതിൽ വിജയിക്കുകയും ചെയ്തു. ജനുവരി മൂന്നിന് ഇ ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ആറംഗ സംഘം ഒരു വ്യവസായിയുടെ വീട്ടിലെത്തി വീട്ടിൽ നിന്ന് 30 ലക്ഷം രൂപ അപഹരിക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അനിൽ ഫെർണാണ്ടസ് ( 49 ), സച്ചിൻ ടി എസ് ( 29 ), ഷാബിൻ എസ് ( 27 ) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications