ബംബ്രാണയില്‍ സിപിഎം-ലീഗ് സംഘര്‍ഷം; 4 പേര്‍ക്ക് പരിക്ക്, കാര്‍ തകര്‍ത്തു
കുമ്പള: ബംബ്രാണ ആരിക്കാടി കുന്നിലില്‍ ഇന്ന് രാവിലെ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ തകര്‍ത്തു. സി.പി.എം പ്രവര്‍ത്തകരായ ആരിക്കാടി കുന്നിലിലെ മുഹമ്മദ് (43), സഹോദരന്‍ മൊയ്തു (47) എന്നിവരെ കുമ്പള സഹകരണാസ്പത്രിയിലും ലീഗ് പ്രവര്‍ത്തകരായ എ.കെ മുഹമ്മദ് (49), ആസിഫ് (17) എന്നിവരെ കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
നാനോ കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും തടയാന്‍ ശ്രമിക്കുമ്പോഴാണ് സഹോദരന്‍ മൊയ്തുവിനെ മര്‍ദ്ദിക്കുകയും കാര്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തതെന്ന് മുഹമ്മദ് പരാതിപ്പെട്ടു.

വീടിന് സമീപം വെച്ച് ആസിഫിനെ രണ്ടു പേര്‍ മര്‍ദ്ദിക്കുമ്പോള്‍ ചോദ്യം ചെയ്യുമ്പോഴാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കാസര്‍കോട്ടെ ആസ്പത്രിയില്‍ കഴിയുന്ന മുഹമ്മദ് പരാതിപ്പെട്ടു. ആരിക്കാടി കുന്നിലിലെ ഡി.വൈ.എഫ്.ഐ ഓഫീസിന്റെയും സമീപത്തെ എ.ജെ.എന്‍ ക്ലബ്ബിന്റെയും ബോര്‍ഡുകള്‍ ഇന്നലെ രാത്രി നശിപ്പിച്ചിരുന്നു. ഇതേ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് പറയുന്നു.












Click it and Unblock the Notifications