ആലപ്പുഴയില്‍ ബസു കാറും കൂട്ടിയിടിച്ച് 4 മരണം
ആലപ്പുഴ: ആലപ്പുഴയില്‍ കാറും ബസും കൂട്ടിയിടിച്ച് നാല് മരണം. ഓച്ചിറ സ്വദേശികളായ നാല് പേരാണ് അപകടത്തില്‍ മരിച്ചത്.രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. കല്ലട ടൂറിസ്റ്റ് ബസും മാരുതി കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം.
പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ഗുരുതരാവസ്ഥയില്‍ കഴിയുന്നതില്‍ ഒരു കുട്ടിയുിം ഉള്‍പ്പെടുന്നു. ഓച്ചിറ കഌപ്പന സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. കാറിനുള്ളില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്.

മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്. മരിച്ചവരെല്ലാം തന്നെ കാറിലുണ്ടായിരുന്നവരാണ്. ബസിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
പരിക്കേറ്റവരെ ഹരിപ്പാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. അപകട കാരണം വ്യക്തമല്ല.












Click it and Unblock the Notifications