കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോക്ക് വേണ്ടി നിളയും പെരിയാറും ഊറ്റും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണത്തിനായി ഭാരതപ്പുഴയില്‍ നിന്നും പെരിയാറില്‍ നിന്നും മണലെടുക്കാന്‍ തീരുമാനമായി. മണലെടുപ്പ് കൊണ്ട് നശോന്‍മുഖമായിരിക്കുന്ന കേരളത്തിന്റെ പൈതൃക നദികളാണ് ഭാരതപ്പുഴയും പെരിയാറും.

രണ്ട് പുഴകളില്‍ നിന്നുമായി നാല് ലക്ഷം ടണ്‍ മണല്‍ എടുക്കാനാണ് തീരുമാനം. 2013 ഒക്ടോബര്‍ 31 ന് നടന്ന കൊച്ചി മെട്രോ അവലോകന യോഗത്തിന് ശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.

Bhrathapuzha

മണല്‍ക്കൊള്ള കാരണം പെരിയാറും ഭാരതപ്പുഴയും നാശത്തിന്റെ വക്കിലാണ്. മണലെടുപ്പ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പലനടപടികളും എടുക്കുന്നുണ്ടെങ്കിലും മണല്‍ മാഫിയകളെ നിയന്ത്രിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇപ്പോഴുമില്ല. ഈ നില തുടരുകയാണെങ്കില്‍ നദികള്‍ക്ക് അധികം ആയുസ്സുണ്ടാകില്ലെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

ഈ വിഷയങ്ങള്‍ മന്ത്രിക്ക് മുന്നില്‍ ചോദ്യമായത്തെിയപ്പോള്‍ ലാഘവത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോള്‍ ഉള്ള മണല്‍ക്കൊള്ള ഇതിലും എത്രയോ അധികമാണെന്നും ഇപ്പോഴത്തെ മണല്‍ക്കൊള്ള തടഞ്ഞ് മെട്രോക്ക് വേണ്ടി മണല്‍ സംഭരിക്കും എന്നുമാണ് മന്ത്രി പറയുന്നത്. ഇതിനായി മന്ത്രിസഭ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഇത്രകാലവും നിയമങ്ങളില്ലാഞ്ഞിട്ടല്ല നദികളിലെ മണല്‍ക്കൊള്ള തടയാന്‍ സര്‍ക്കാരിന് കഴിയാതിരുന്നത്. ഇനി മെട്രോക്ക് വേണ്ടി മണല്‍ എടുക്കുമ്പോള്‍ സര്‍ക്കാര്‍ കാര്യക്ഷമമാകുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. ചുരക്കത്തില്‍ കൊച്ചി മെട്രോ പൂര്‍ത്തിയാകുമ്പോഴേക്കും ഭാരതപ്പുഴയും പെരിയാറും ചരിത്രത്തിന്റെ ഭാഗമാകുമെന്ന് ഏതാണ്ട് ഉറപ്പായി.

ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് വീട് നിര്‍മ്മിക്കാനും മറ്റും മണല്‍ ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. പുതിയ തീരുമാനം സാധാരണക്കാര്‍ക്ക് മണല്‍ ലഭ്യതതന്നെ ഇല്ലാതാക്കും. മണല്‍മാഫിയക്ക് കൊള്ള ലാഭം ഉണ്ടാക്കാനും ഇത് വഴിവെക്കും.

കേരളത്തിലെ ഏറ്റവും നല്ല മണല്‍ ഭാരതപ്പുഴയിലേയും പെരിയാറിയേലും ആണത്രെ. മെട്രോയുടെ ഗുണനിലവാരവും സുരക്ഷും ഉറപ്പാക്കാന്‍ ഈ മണല്‍ തന്നെ വേണമെന്നത് ഇ ശ്രീധരന്‍ അടക്കമുള്ള വിദഗ്ധരുടെ തീരുമാനമാണ്.

English summary
4 Lakh ton sand will be taken from Nila and Periyar for Kochi Metro Rail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X