പെരിയാറില്‍ നാല് പേര്‍ മുങ്ങി മരിച്ചു
കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ നാല് പേര്‍ പെരിയാറില്‍ മുങ്ങി മരിച്ചു. എറണാകുളം കാലടിയില്‍ ഏപ്രില്‍ 18 ന് രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്.
മൂന്നാര്‍ സ്വദേശികളായ സുരേഷ്, രാജേഷ്, മറയൂര്‍ സ്വദേശി അന്തോണി, തിരുപ്പൂര്‍ സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. കാലടി ശ്രീ ശങ്കര പാലത്തിന് താഴെ കുളിക്കാനിറങ്ങിയപ്പാണ് അപകടം നടന്നത്.

പുഴയില്‍ നല്ല ഒഴുക്കുള്ള സമയമായിരുന്നു. കാല്‍ കഴുകുന്നതിനിടെ ഒരാള്‍ ഒഴുക്കില്‍ പെടുകയായിരുന്നു ഇയാളെ രക്ഷിക്കാനായാ മറ്റുള്ളവരും പുഴയിലിറങ്ങിയത്. എട്ട് പേരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ നാല് പേരെ രക്ഷിക്കാനായി.
രണ്ടുപേര്‍ കരക്കടുപ്പിക്കുമ്പോഴേ മരിച്ചിരുന്നു. മറ്റ് രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആണ് മരിച്ചത്. ദു:ഖവെള്ളിയായതിനാല്‍ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയതായിരുന്നു ഇവര്‍. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ഇവര്‍ കാലടിയില്‍ ഇറങ്ങിയത്. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ആണ് സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications