വീട്ടിനുള്ളില്‍ രക്തക്കറ... വീടിന് പിന്നില്‍ മൂടിയ കുഴി; നാല് പേരേയും കാണ്മാനില്ല... അടിമുടി ദുരൂഹത
തൊടുപുഴ: തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറത്ത് ഒരു വീട്ടിലെ നാല് പേരെ കാണാതായത് ദുരൂഹത പരത്തുന്നു. വീട്ടിനുള്ളില്‍ കണ്ടെത്തിയ രക്തക്കറയും സംഭവത്തില്‍ കൂടുതല്‍ ദുരൂഹതയുയര്‍ത്തുന്നുണ്ട്.
മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആശാ കൃഷ്ണന്‍ മകന്‍ അര്‍ജ്ജുന്‍ എന്നിവരെയാണ് കാണാതായത്. മൂന്ന് ദിവസമായി വീട്ടില്‍ നിന്ന് ആളനക്കം ഒന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തെത്തിയത്.

വീടിന്റെ ചുമരിലും നിലത്തും നിറയെ രക്തക്കറയുണ്ടായിരുന്നു. കൂടുതല്‍ ദുരൂഹത ഉയര്‍ത്തി വീടിന് പിന്നില്‍ മൂടിയ നിലയില്‍ ഒരു വലിയ കുഴിയും കണ്ടെത്തിയിട്ടുണ്ട്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications