കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബസംഗമം അലങ്കോലപ്പെടുത്തിയ സംഭവം; സംഘടനയുടെ സല്‍പ്പേരിന് കളങ്കം വരുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് നാല് അംഗങ്ങളെ പേരാമ്പ്ര മര്‍ച്ചന്റ് അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തു

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : പേരാമ്പ്ര മര്‍ച്ചന്റ് അസോസിയേഷന്‍ കുടുംബസംഗമം അലങ്കോലപ്പെടുത്തുകയും സംഘടനയുടെ സല്‍പ്പേരിന് കളങ്കം വരുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് നാല് അംഗങ്ങളെ സംഘടനയുടെ പ്രാഥമക അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി പ്രസിഡന്റ് സുരേഷ് ബാബുകൈലാസ് അറിയിച്ചു. യോഗം അലങ്കോലപ്പെടുത്താന്‍ നേതൃത്വം കൊടുത്തതായി ആരോപിക്കപ്പെടുന്ന ബി.എം. മുഹമ്മദ്, പി.കെ. രാജീവന്‍, മൂസ്സ വല്ലാറ്റ, എം.സി. അബ്ദുള്‍ മജീദ് എന്നിവരെയാണ് സസ്പന്റ് ചെയ്തത്.

മെയ് 10 വ്യാഴാഴ്ചയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരാമ്പ്ര യൂണിറ്റായ പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിേയാഗവും കുടുംബസംഗമവും ചെമ്പ്ര റോഡിലുള്ള സുരഭി അവന്യൂവില്‍ സംഘടിപ്പിച്ചിരുന്നത്. ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച വരവ് ചെലവ് കണക്കില്‍ കൃത്രിമത്വം ആരോപിച്ചാണ് ഒരു വിഭാഗം ബഹളം വച്ചതും അത് കയ്യാങ്കളി വരെ എത്തിയതും.

perambramerchantassociation

ഈ സമയം കുടുംബസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ചടങ്ങില്‍ പങ്കെടുക്കാതെ തിരിച്ച് പോവുകയും ചെയ്തിരുന്നു.അസോസിയേഷന്‍ കുടുംബസംഗമത്തില്‍ സംഘര്‍ഷാവസ്ഥ. ഉദ്ഘാടന സമ്മേളനം അംഗങ്ങള്‍ തമ്മിലുള്ള വാഗ്വേദത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. നിലവിലുള്ള കമ്മിറ്റിയുടെ ജനറല്‍ ബോഡിയോഗവും കുടുംബസംഗമവുമായിരുന്നു ഇവിടെ നടന്നത്. ജനറല്‍ ബോഡിയോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ടി എം ബാലന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മര്‍ച്ചന്റ്—സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ഒ പി മുഹമ്മദ് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ഖജാഞ്ചി സലീം മണവയല്‍ വരവ്—ചെലവ് കണക്ക് അവതരിപ്പിച്ചതിനെ തുടര്‍ന്ന് കണക്കില്‍ അവ്യക്തത ആരോപിച്ചാണ് ഒരു വിഭാഗം ബഹളം വെച്ചത്. വരവ് ചെലവ് കണക്കിന്റെ ചര്‍ച്ചയുടെ മറുപടി ഖജാഞ്ചിക്ക് പകരം വൈസ് പ്രസിഡന്റ് മറുപടി പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ലെന്ന ആവശ്യമാണ് പ്രശ്—നത്തിന് വഴിവെച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാനലിലെ അംഗങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇത് കയ്യാങ്കളിയോളമെത്തിയത് അല്‍പനേരം ചടങ്ങ് അലങ്കോലമായതിനാല്‍ തുടര്‍ന്ന് നടക്കേണ്ട കുടുംബസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി കര്‍മ്മം നിര്‍വ്വഹിക്കാതെ തിരിച്ചുപോയി. തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ അപമാനിക്കാനും യോഗം അലങ്കോലപ്പെടുത്താനും കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടന്നതെന്നും ഔദ്യോഗിക വിഭാഗം ആരോപിക്കുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരുവിഭാഗം പേരാമ്പ്രയില്‍ പുതിയ സംഘടനക്ക് രൂപം നല്‍കി പ്രവര്‍ത്തനം നടത്തുകയും പിന്നീട് മാതൃസംഘടനയിലേക്ക് തിരിച്ചുവരുകയും ചെയ്തതാണ് ചെറിയൊരു ഇടവേള

English summary
4 members are suspendedfrom Perambra merchant association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X