Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹാലോചനയെന്ന പേരില്‍ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; നാല് പേര്‍ പിടിയില്‍

കൊച്ചി: ചലച്ചിത്ര താരം ഷംന കാസിമിനെതിരെ ഭീഷണി. ഷംന കാസിമിനെ ഭീഷണപ്പെടുത്തി പണം തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ നാല് പേര്‍ പിടിയിലായിട്ടുണ്ട്.

തൃശൂര്‍ സ്വദേശികളാണ് പിടിയിലായിട്ടുള്ളത്. കൊച്ചി മരട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഷംനയുടെ മാതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതികള്‍ ഷംനയോട് അരലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. നല്‍കിയില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി.

Recommended Video

cmsvideo
    രഹ്ന ഫാത്തിമയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് | Oneindia Malayalam
    shamna

    ഷംന കാസിമിന് വിവാഹാലോചനയെന്ന പേരിലാണ് പ്രതികള്‍ വീട്ടിലെത്തിയത്. നേരത്തെ തന്നെ കാസര്‍ഗോഡ് സ്വദേശിയായ ഒരു ടിക്ടോക് താരത്തിന് വേണ്ടി ഷംനയെ കല്ല്യാണം ആലോചിക്കുകയായിരുന്നു. പിന്നീട് പെണ്ണ് കാണല്‍ എന്ന രീതിയിലാണ് നാല് പേരും ഷംനയുടെ വീട്ടിലെത്തുന്നത് തുടര്‍ന്ന് ഷംനയുടെ വീടിന്റെ ചിത്രങ്ങളും മറ്റും പ്രതികള്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു.

    പിന്നീട് വീട്ടുകാര്‍ക്ക് സംശയം തോന്നി. എന്നാല്‍ വീടിന്റെ ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കുകയും സോഷ്യല്‍ മീഡിയിയില്‍ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഷംനയുടെ അമ്മ മരട് പൊലിസില്‍ അറിയിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+