പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; നാല് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയിലെ സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. കക്കംപാറ സ്വദേശികളാണ് പടിയിലായത്. കക്കം പാറ സ്വദേശികളായ വൈശാഖ്, സുകേഷ്, പ്രജിത്ത് ലാല്‍, അനൂപ് എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ചയായിരിക്കും പ്രതികളെ കോടതിയില്‍ ഹാജരാക്കുക. അതേസമയം ബിജെപി പ്രവര്‍ത്തകന്‍ സികെ രാമചന്ദ്രന്റെ കൊലയുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രാഷ്ട്രീയ കൊലപാതകങ്ങളെ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു.

ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി പിവി മധുസൂധനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് അറുപതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കുന്നരു കാരന്താട്ട് സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജ് കൊല്ലപ്പെട്ട സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെയും ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്പതോളം പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ അക്രമ സംഭവവുമായി ബന്ധപ്പെട്ട് വിവിധ കേസുകളില്‍ നാല്‍പ്പതോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജിനെതിരെ കെ സുകരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തികരമായി സംസാരിച്ചുവെന്ന് കാട്ടി സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടിഐ മധുസൂദനന്‍ മാനനഷ്ടക്കേസ് കൊടുത്തു.












Click it and Unblock the Notifications