അങ്കമാലിയിൽ വീടിനു തീപിടിച്ച് 4 പേർ വെന്തുമരിച്ചു
കൊച്ചി: അങ്കമാലിയിൽ വീടിനു തീപിടിച്ച് 4 പേർ വെന്തുമരിച്ചു. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്‍വിൻ (5) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
രാവിലെ നടക്കാൻ ഇറങ്ങിയവരാണ് വീട്ടിൽ തീപടരുന്നത് കണ്ടത്. തുടർന്ന് അഗ്നിരക്ഷസേനയെ അറിയിച്ചു. അവരെത്തി തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഒരു മുറിക്ക് മാത്രമാണ് തീപിടിച്ചത്. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസ്സിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്.












Click it and Unblock the Notifications