കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരൾച്ചയുടെ വരവറിയിച്ച് വിഷ്ണുമംഗലം പുഴയിലെ ബണ്ടിന്റെ നാലു ഷട്ടറുകളും അടച്ചു

  • By Desk
Google Oneindia Malayalam News

വടകര : കൊടും വരൾച്ചയുടെ വരവറിയിച്ച് വിഷ്ണുമംഗലം പുഴയിലെ ബണ്ടിന്റെ നാലു ഷട്ടറുകളും അടച്ചു. വടകരയ്ക്കും പരിസരങ്ങളിലേക്കും മുടക്കമില്ലാതെ വെള്ളം പമ്പ് ചെയ്യാൻ പുഴയിൽ വെള്ളമില്ലാതായതോടെയാണ് ഷട്ടറുകൾ ഇന്നലെ താഴ്ത്തിയത്.

കാണാതായവര്‍ക്കായുള്ള തിരച്ചിൽ ഗോവ വരെ വ്യാപിപ്പിക്കും; ബോട്ടുടമകളുടെ സഹായംതേടി സർക്കാർകാണാതായവര്‍ക്കായുള്ള തിരച്ചിൽ ഗോവ വരെ വ്യാപിപ്പിക്കും; ബോട്ടുടമകളുടെ സഹായംതേടി സർക്കാർ

ബണ്ട് പരിസരത്തെ ചെളി നീക്കം ചെയ്യണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിരുന്നെങ്കിലും ഈ ചെളി നീക്കാതെ തന്നെയാണ് ഷട്ടറുകളിട്ടത്. ഇതോടെ, പുളിയാവ്, കല്ലുമ്മൽ, ഇയ്യങ്കോട് ഭാഗത്ത് പുഴയിലെ നീരൊഴുക്കു നന്നേ കുറഞ്ഞു.

vishnumangalam

പുളിയാവ് ഭാഗത്ത് പുഴയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരിക്കുകയാണ്. പമ്പ് ഹൗസിലെ തകരാറിലായ മോട്ടോർ നന്നാക്കിയതോടെ മുടക്കമില്ലാതെ പുറമേരിയിലെ ശുചീകരണ പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. തുടർച്ചയായുള്ള പമ്പിങ്ങ് കാരണം പുഴ നേരത്തെ വറ്റുമോ എന്ന ആശങ്കയിലാണ് നാട്ടുകാരുള്ളത്.

English summary
4 shutters closed in vishnumangalam river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X