Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം: കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് അമ്മയുടെ മൊഴി

കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ നാല് വയസ്സുകാരി മരിച്ചു. അമ്മയുടെ മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പാരിപ്പള്ളി സ്വദേശി ദീപുവിന്‍റെ മകള്‍ ദിയയാണ് മരിച്ചത്. കുട്ടിയുടെ അമ്മ രമ്യയെ കഴക്കൂട്ടം പോലീസ് ചോദ്യം ചെയ്യുകയാണ്. ആരോഗ്യ നിലവഷളായ കുഞ്ഞിനെ ഇന്ന് പുലര്‍ച്ചയോടെ അമ്മയും അച്ഛനും ചേര്‍ന്ന് പാരിപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആന്തരിക രക്തസാവ്രമുണ്ടായേക്കാം എന്ന സംശയത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് കുഞ്ഞിനെ ആംബുലന്‍സില്‍ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകായിരുന്നു.

ഡോക്ടറും നഴ്സും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു കുഞ്ഞിനെ പാരിപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. യാത്രാമധ്യേ ആരോഗ്യ നില വീണ്ടും വഷളായതിനെ തുടര്‍ന്ന് കുഞ്ഞിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് തന്നെയാണ് കുഞ്ഞ് മരിച്ചത്. കുട്ടി മരിച്ചെന്ന് അറിഞ്ഞ് അച്ഛന്‍ ദീപു ബോധരഹിതനായി വീണു. ദീപുവിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

cr

ആശുപത്രിയില്‍ നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം പോലീസെത്തി രമ്യയെ ചോദ്യംചെയ്തത്. പിന്നീട് പാരിപ്പള്ളി പോലീസെത്തി രമ്യയെ അങ്ങോട്ട് കൊണ്ടുപോയി. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയെ അടിച്ചിരുന്നുവെന്നാണ് രമ്യ പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരിക്കുന്നത്. ഇതാണോ മരണകാരണം എന്നാണ് പോലീസ് പരിശോധിക്കുന്നത്. ആന്തിരകമായ ക്ഷതം സംഭവിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+