Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെസിബി മറിഞ്ഞ് വീണ് നാല് വയസുകാരി മരിച്ചു

മുണ്ടക്കയം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ജെസിബി മറിഞ്ഞ നാലു വയസുകാരി മരിച്ചു. കോട്ടയം കോരുത്തോടിനടുത്ത് കോസടിയിലാണ് സഹോദരിമാര്‍ക്കിടടയിലേക്ക് ജെസിബി മറിഞ്ഞത്. കുകോസടി പ്ളാക്കതെക്കേതില്‍ അരുണ്‍ രാജ്- രാജി ദമ്പതികളുടെ മക്കളാണ് അപകടത്തില്‍ പെട്ടത്. ദമ്പതിമാരുടെ മൂത്ത മകള്‍ അഞ്ജന (4) ആണ് മരിച്ചത്. ഇളയമകള്‍ അനുപമ (ഒന്നര) പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിില്‍ പ്രവേശിപ്പിച്ചു. അമ്മ നോക്കി നില്‍ക്കെയായിരുന്നു അപകടം.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഇറക്കമിറങ്ങി വന്ന ജെസിബി നിയന്ത്രണം വിട്ട് മുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കികയായിരുന്ന കുട്ടികളുടെ ദേഹത്തേയ്ക്ക് മറിഞ്ഞു. ജെസിബിയുടെ ബക്കറ്റിനുള്‌ലില്‍ കുട്ടികള്‍ അകപ്പെടുകയായിരുന്നു. ഒരു മണിയ്ക്കൂര്‍ നീണ്ട് പരിശ്രമത്തിനൊടുവിലാണ് കുട്ടികളെ പുറത്തെടുക്കാനായത്. മണ്ണ് നീക്കിയാണ് ഇരുവരെയും പുറത്തെടുത്തത്.

JCB

മുപ്പത്തഞ്ചാംമൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ജനയുടെ ജീവന്‍ രക്ഷിയ്ക്കാനായില്ല. സികെഎം ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് മരിച്ച അഞ്ജന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+