Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൊസങ്കടിയില്‍ കവര്‍ച്ച:കടകള്‍ കുത്തിത്തുറന്ന് 40,000 രൂപ കവര്‍ന്നു, ദൃശ്യങ്ങള്‍ സിസിടിവിയില്‍!

ഹൊസങ്കടി: ഹൊസങ്കടിയില്‍ രണ്ട് കടകളും ബെഡ് ഗോഡൗണും കുത്തിത്തുറന്ന് കവര്‍ച്ച. 40,000 രൂപയും തലയണകളും ബെഡ്ഷീറ്റുകളും മോഷ്ടിച്ചു. കവര്‍ച്ച നടത്തിയ മൂന്നുപേരുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഹൊസങ്കടിയിലെ മൊയ്തീന്‍ ഹബ്ബയുടെ ഉടമസ്ഥതയിലുള്ള ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് മേശവലിപ്പില്‍ സൂക്ഷിച്ച 25,000 രൂപ കവര്‍ന്നു. സമീപത്തെ സൂപ്പുട്ടി ഹാജിയുടെ എസ്കെ ബെഡ് സെന്ററിന്റെ ഗോഡൗണ്‍ കുത്തിത്തുറന്ന് നാല് തലയണകളും ബെഡ്ഷീറ്റുകളും കവര്‍ന്നു. മഞ്ചേശ്വരം ഗുഡ്ഡഗിരിയിലെ അഷ്‌റഫിന്റെ ക്ലാസ്‌മേറ്റ് ബുക്ക് ഷോപ്പ് കുത്തിത്തുറന്ന് 15,000 രൂപ കവര്‍ന്നു.
ബുധനാൈഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് കവര്‍ച്ച നടന്നത്. മൂന്നിടത്തും ഷട്ടര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. ക്ലാസ്‌മേറ്റ് എന്ന കടയുടെ പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് കവര്‍ച്ചാസംഘത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.

thief

എസ്കെ ബെഡ് ഗോഡൗണില്‍ നിന്ന് തലയണകള്‍ മോഷ്ടിച്ച് അഷ്‌റഫിന്റെ കടക്ക് സമീപത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്. പത്ത് ദിവസം മുമ്പ് ഹൊസങ്കടിയില്‍ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതികളെ ഇതുവരേയും പിടികൂടിയിട്ടില്ല. ഈ സംഭവത്തോടെ രാത്രികാലങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+