കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരൂരില്‍ 40 ലക്ഷത്തിന്റെ കുഴല്‍പണ വേട്ട...പിടിച്ചെടുത്തതില്‍ 2000 രൂപയുടെ പുതിയ നോട്ടുകളും...

പിടിച്ചെടുത്തതില്‍ 34 ലക്ഷം രൂപയും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളാണ്.

  • By Afeef Musthafa
Google Oneindia Malayalam News

തിരൂര്‍: തിരൂരില്‍ 40 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. പിടിച്ചെടുത്തതില്‍ 34 ലക്ഷം രൂപയും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളാണ്. സംഭവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരൂരിലും പരിസര പ്രദേശങ്ങളിലും കുഴല്‍പണം വിതരണം ചെയ്യാനെത്തിയ മണ്ണാര്‍ക്കാട് സ്വദേശി ഷൗക്കത്തലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 24 ശനിയാഴ്ചയാണ് വന്‍ കുഴല്‍പണ വേട്ട നടന്നത്.തിരൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഷൗക്കത്തലിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് മുന്നു ലക്ഷം രൂപയുടെ രണ്ടായിരം രൂപ നോട്ടുകളും കണ്ടെടുത്തു.

currency

ഷൗക്കത്തലിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലാറ്റൂര്‍ സ്വദേശിയായ കുഴല്‍പണ ഏജന്റിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നാണ് ബാക്കി പണം കണ്ടെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

English summary
40 lakh hawala money seized.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X