Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്!!10 പേർക്ക് രോഗമുക്തി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് രണ്ട്, എറണാകുളം 2, കണ്ണൂർ 1, എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 16 പേർ മഹാരാഷ്ട്ര, തമിഴ്നാട്, സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 5 പേർ തെലങ്കാനനയിൽ നിന്നും ഒരാൾ ദില്ലിയിൽ നിന്നും മൂന്ന്, ആന്ധ്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും 9 പേർ
വിദേശത്ത് നിന്ന് വന്നവരുമാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

 pin2-1590579852

മലപ്പുറം 6, ആലപ്പുഴ 1, വയനാ്ട 1, കാസർഗോഡ് 2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്. ഇതുവരെ 1004 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 445 പേർ നിലവിൽ ചികിത്സയിലാണ്. 107832 പേരാണ് നിരീക്ഷണത്തിൽ ഉളളത്. ഇതിൽ വീട്ടിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലുമായി 106940 പേർ ഉണ്ട്. ഇന്ന് 229 പേരെയാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 58,866 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 56,558 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

സംസ്ഥാനത്ത് ആകെ 81 ഹോട്സ്പോട്ടുകളാണ് ഉള്ളത് .ഇന്ന് പുതിയതായി 13 ഹോട് സ്പോട്ടുകൾ ഉണ്ടായി. പാലക്കാട് 10 എണ്ണവും തിരുവനന്തപുരം 3 എണ്ണവുമാണ് ഉള്ളത്. ഇന്നലെ വരെ കോവിഡ് ബാധിച്ച് വിദേശത്തു മരിച്ച മലയാളികൾ 173 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+